ലക്‌നൗ: ട്രാൻസ്‌ജെൻഡറാണെന്ന കാര്യം മറച്ച് വെച്ച് വിവാഹം കഴിപ്പിച്ചതിൽ യുവാവ് അമ്മായി അമ്മയ്‌ക്കെതിരെ പരാതി നൽകി. വധു ട്രാൻജെൻഡർ ആണെന്ന വിവരം ഇവർ യുവാവിന്‍റെ കുടുംബത്തോട് മറച്ച് വെച്ചുവെന്നാരോപിച്ചാണ് കേസ്. ഏപ്രിൽ 28 നായിരുന്നു ഇവരുടെ വിവാഹം.
also read:സൗജന്യ വാക്സിൻ നൽകിയ മോദിക്ക് നന്ദി പറഞ്ഞ് ബാനര്‍ വയ്ക്കണം; വിവാദ ഉത്തരവുമായി യുജിസി
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കാത്തതിനെത്തുടർന്ന് യുവതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോളാണ് ട്രാൻജെൻഡർ ആണെന്ന സത്യം പുറത്ത് വരുന്നത്. സംഭവത്തിൽ വധു, അവരുടെ മാതാപിതാക്കൾ, വിവാഹം നടത്തിയ മധ്യസ്ഥൻ എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 420 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.