ചെന്നൈ : സേലം എഡപ്പാടിയിൽ 40കാരൻ പൊലീസിന്‍റെ ലാത്തിയടിയേറ്റ് മരിച്ചു. സേലം പപ്പാനായ്ക്കൻപട്ടി ചെക്ക്പോസ്റ്റിൽ ചൊവ്വാഴ്‌ചയാണ് സംഭവം. പട്ടാപ്പകലാണ് പൊലീസുകാരൻ മുരുകേശനെ ലാത്തിവച്ച് അടിച്ച് കൊലപ്പെടുത്തിയത്.
Also Read: കർണാടകയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ യുവതി മരിച്ചു
യുവാവിനെയും സംഘത്തെയും ചെക്ക്പോസ്റ്റിൽ വച്ച് വാഹന പരിശോധനയ്ക്കായി പൊലീസ് തടഞ്ഞ് നിർത്തി. മദ്യപിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കമാരംഭിച്ചത്.
വാക്കുതര്‍ക്കം രൂക്ഷമായതോടെ പൊലീസുകാരൻ യുവാവിനെ ലാത്തി വച്ച് മർദിച്ചു. അടിയേറ്റ് നിലത്തുവീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്‌ച രാവിലെ മരിച്ചു.
Also Read: കർണാടകയിൽ കമിതാക്കൾ കൊല്ലപ്പെട്ടു; ദുരഭിമാനക്കൊലയെന്ന് പൊലീസ്
സംഭവത്തിൽ സബ് ഇൻസ്‌പെക്‌ടർക്കെതിരെ സേലം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. പൊലീസ് ആക്രമണത്തിൽ കൊല്ലപ്പെട്ട മുരുകേശന് നീതി ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുരുകേശന്‍റെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും സർക്കാർ സഹായം ലഭ്യമാക്കണമെന്നുമാണ് ആവശ്യം.