ETV Bharat / bharat

'ബാഗിൽ ബോംബ് ഉണ്ട്'; തമാശയില്‍ 'കുടുങ്ങി',വിമാനവും പോയി, പൊല്ലാപ്പ് - വിമാനത്താവളം ബോബ്

ഇൻഡോറിലെ ദേവി അഹല്യഭായ് ഇന്‍റർനാഷണൽ എയർപോർട്ടിൽ കുടുംബസമേതം യാത്രയ്‌ക്കെത്തിയ വ്യക്തിയാണ് സുരക്ഷാപരിശോധനയ്‌ക്കിടെ ബാഗിൽ ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞത്

Man cracks bomb in bag joke at Indore airport  വിമാനത്താവളത്തിൽ ബോബ് ഭീഷണി  ദേവി അഹല്യഭായ് ഇന്‍റർനാഷണൽ എയർപോർട്ട്  Devi Ahilyabai International Airport  വിമാനത്താവളം ബോബ്  ഇൻഡോർ വിമാനത്താവളം
'എന്‍റെ ബാഗിൽ ബോംബ് ഉണ്ട്'; വിമാനത്താവളത്തിലെ തമാശ യാത്രക്കാരന് നൽകിയത് കിടിലൻ പണി
author img

By

Published : Sep 8, 2022, 8:05 AM IST

ഇൻഡോർ : വിമാനത്താവളത്തിൽ സുരക്ഷാപരിശോധനയ്‌ക്കിടെ ബാഗിൽ ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞ യാത്രക്കാരനും കുടുംബത്തിനും വിമാനം നഷ്‌ടമായി. ഇൻഡോറിലെ ദേവി അഹല്യഭായ് ഇന്‍റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ബോംബ് ഉണ്ടെന്ന് പറഞ്ഞതോടെ ഇവരുടെ ബാഗുകൾ വിശദമായി പരിശോധിച്ച്, ചോദ്യം ചെയ്യലിന് വിധേയമാക്കി. തുടർന്ന് ബോംബ് ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ക്ഷമാപണം എഴുതി വാങ്ങിയശേഷം ഇവരെ വിട്ടയയ്‌ക്കുകയായിരുന്നു.

ഭാര്യയ്‌ക്കും മകനുമൊപ്പം വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇയാൾ. ഇതിനിടെ സുരക്ഷാപരിശോധനയ്‌ക്കിടെ തന്‍റെ ബാഗിൽ ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് വഴിവച്ചതെന്ന് എയർപോർട്ട് ഡയറക്‌ടർ സിവി രവീന്ദ്രൻ പറഞ്ഞു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ ബാഗുകൾ വിശദപരിശോധന നടത്തുകയും ചോദ്യം ചെയ്യലിന് വിധേയമാക്കുകയുമായിരുന്നു.

എന്നാൽ ഇവരിൽ നിന്ന് അപകടകരമായ ഒന്നും തന്നെ കണ്ടെത്തിയില്ല.പിന്നാലെ തന്‍റെ നിരുത്തരവാദപരമായ പ്രവർത്തിയ്‌ക്ക് യാത്രക്കാരൻ ക്ഷമാപണം നടത്തുകയും ഇക്കാര്യം എഴുതി നൽകുകയുമായിരുന്നു. ഇതിനിടെ ഇയാൾക്ക് വിമാനം നഷ്‌ടമായി.

സംശയാസ്‌പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും അതിനാൽ വിഷയം കൂടുതൽ അന്വേഷണത്തിനായി പൊലീസിന് കൈമാറിയിട്ടില്ലെന്നും എയറോഡ്രോം പൊലീസ് സ്റ്റേഷൻ ഇൻചാർജ് സഞ്ജയ് ശുക്ല പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.