ഹൈദരാബാദ് : വിവാഹ ചെലവ് തിരിച്ചു നൽകാൻ കഴിയാത്തതിനാൽ യുവാവ് ആത്മഹത്യ ചെയ്തു. വിവാഹ ചെലവിനായി തന്റെ ജ്യേഷ്ഠന്റെ കയ്യിൽ നിന്നും യുവാവ് പണം വാങ്ങിയിരുന്നു. എന്നാൽ തുക തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ജ്യേഷ്ഠന്റെ പീഡനത്തെ തുടർന്നാണ് ശരത് ചാരി (23) ആത്മഹത്യ ചെയ്തത്. ചന്ദനഗർ പൊലീസ് സ്റ്റേഷനിൽ പരിധിയിലാണ് ദാരുണമായ സംഭവം (Chandanagar suicide case).
സെരിലിംഗമ്പള്ളി താരാനഗർ സ്വദേശിയായ ശരത് ചാരി തന്റെ ജ്യേഷ്ഠൻ കൃഷ്ണ ചാരിക്കൊപ്പം സ്വർണ പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് എസ്ഐ സരിത റെഡ്ഡി പറഞ്ഞു (Suicide Chandanagar police station premises). നാല് മാസം മുമ്പാണ് സനത്നഗർ സ്വദേശിയായ ചന്ദന ശ്രീനിയെ ശരത് വിവാഹം കഴിച്ചത്. കൃഷ്ണ ചാരി ചെലവുകൾ നൽകി വിവാഹം നടത്തിക്കൊടുത്തു (man commits suicide after brother's torture). എന്നാൽ ഈ അടുത്തിടെ, കൃഷ്ണ ചാരിയും ഭാര്യയും ശരത്തിന്റെ വിവാഹത്തിന് ചെലവഴിച്ച പണം തിരികെ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ശരത് തന്റെ പക്കലുണ്ടായിരുന്ന സ്വർണം സഹോദരനും സഹോദരന്റെ ഭാര്യക്കും നൽകി.
ബാക്കി തുക ലഭിക്കുന്നതിനായി ഇരുവരും ശരത്തിനെ പീഡിപ്പിച്ചിരുന്നതായാണ് വിവരം. ഇതിനിടെ ശരത് ചാരി മറ്റൊരു ജോലി തരപ്പെടുത്തിയ ശേഷം കൂട്ടിക്കൊണ്ടുപോകാമെന്ന് പറഞ്ഞ് ഭാര്യയെ നാട്ടിലേക്ക് അയച്ചിരുന്നു. അതിനുശേഷവും കൃഷ്ണ ചാരി തുടർച്ചയായി ബാക്കി പണത്തിനായി ശരത് ചാരിയേയും ഭാര്യയേയും വിളിച്ച് ശല്യം ചെയ്തു.
പണം തിരിച്ച് ലഭിക്കാതിരുന്നതോടെ ശരത്തിനോട് സഹോദരനും ഇയാളുടെ ഭാര്യയും ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് വ്യാഴാഴ്ച (ജനുവരി 4) യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ശരത് ചാരിയുടെ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also read: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ; കടക്കല് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെന്ഷന്