ETV Bharat / bharat

'കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കണോ?' അറിയണം പാമ്പു കടിയേറ്റല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും - പാമ്പു കടിച്ചാല്‍ എന്തു ചെയ്യണം

പാമ്പു കടിയേല്‍ക്കുന്നതിനെയും തുടര്‍ന്നുള്ള ചികിത്സയെയും സംബന്ധിച്ച് നിരവധി മിഥ്യാധാരണകളും അന്ധവിശ്വാസങ്ങളും ആളുകള്‍ക്കിടയില്‍ നില നില്‍ക്കുന്നുണ്ട്. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുന്നതും കടിച്ചത് ഏത് ഇനം പാമ്പാണെന്ന് അറിയാന്‍ അതിനെ തെരഞ്ഞ് നടന്ന് ചികിത്സ വൈകുന്നതുമൊക്കെ അത്തരത്തിലുള്ള മിഥ്യാധാരണകളില്‍ പെടുന്നു. പാമ്പ് കടിയേറ്റാല്‍ സാധാരണയായി ചെയ്യാറുള്ള മുറിവ് വലുതാക്കി രക്തം ഊറ്റി കളയുന്നതും മുറിവിന് മുകളില്‍ മുറുക്കി ചരട് കെട്ടുന്നതും ചെയ്യാന്‍ പാടില്ലെന്നാണ് വിദഗ്‌ധര്‍ പറയുന്നത്

snake bite treatment  dos and donts after snake bite  what are the things do immediate after snake bite  കടിച്ച പാമ്പുമായി ചികിത്സ തേടി യുവാവ്  കടിച്ച പാമ്പുമായി ആശുപത്രിയില്‍ ചികിത്സ തേടി  പാമ്പ് കടിയേറ്റാല്‍  പാമ്പു കടിയേറ്റത് തിരിച്ചറിയാം  പാമ്പു കടിച്ചാല്‍ എന്തു ചെയ്യണം  ബാലസോര്‍ ജില്ല ആശുപത്രി
കടിച്ച പാമ്പുമായി ആശുപത്രിയില്‍
author img

By

Published : Dec 25, 2022, 8:20 PM IST

ബാലസോര്‍ (ഒഡിഷ): കടിച്ച പാമ്പ് ഏതിനമാണെന്ന് അറിഞ്ഞാല്‍ പാമ്പു കടിയേറ്റ വ്യക്തിക്ക് ചികിത്സ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നത് ആളുകളില്‍ പരക്കെയുള്ളൊരു വിശ്വാസമാണ്. ഇത്തരം വിശ്വാസത്തിന്‍റെ പുറത്ത് പാമ്പിനെ തെരഞ്ഞ് നടന്ന് പാമ്പു കടിയേറ്റ ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയ സംഭവങ്ങളും നിരവധിയാണ്. തന്നെ കടിച്ച പാമ്പുമായി ആശുപത്രിയില്‍ ചികിത്സ തേടിയ ഒരു യുവാവിന്‍റെ വാര്‍ത്തയാണ് ഒഡിഷയിലെ ബാലസോറില്‍ നിന്ന് പുറത്തു വരുന്നത്. കല്യാണ്‍പൂര്‍ പഞ്ചായത്തിലെ ഗംഗ്‌പുര ഗ്രാമവാസിയായ ഭഗവത് പ്രധാന്‍ ആണ് കടിച്ച പാമ്പുമായി ബാലസോര്‍ ജില്ല ആശുപത്രിയില്‍ ചികിത്സക്കെത്തിയത്.

പച്ചക്കറി വിളവെടുപ്പിനിടെ കൃഷിയിടത്തില്‍ നിന്നാണ് ഭഗവതിനെ പാമ്പു കടിച്ചത്. പാമ്പ് തന്നെ കടിച്ചു എന്ന് ഉറപ്പായതോടെ ബന്ധുവിനോട് വടിയുമായി വരാന്‍ ആവശ്യപ്പെട്ടു. ഇരുവരും പാമ്പിനെ പിടികൂടി പോളിത്തീന്‍ കവറിലാക്കി ആശുപത്രിയില്‍ എത്തുകയായിരുന്നു. പാമ്പിനെ കണ്ടാല്‍ ആവശ്യമായ ചികിത്സ എളുപ്പത്തില്‍ നല്‍കാന്‍ ഡോക്‌ടര്‍ക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് പാമ്പിനെ കൊണ്ടുവന്നതെന്ന് ഭഗവത് പ്രധാന്‍ പറഞ്ഞു. അതേസമയം ഭഗവതിന്‍റെ കൈയിലെ പാമ്പിനെ കണ്ട് ആശുപത്രിയിലുണ്ടായിരുന്ന മറ്റു രോഗികളും ജീവനക്കാരും ഭയന്നു. ഇയാള്‍ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ച് വരികയാണ്.

പാമ്പു കടിയേറ്റു മരിച്ചു എന്നത് മാധ്യമങ്ങളില്‍ സ്ഥിരം കാണുന്ന വാര്‍ത്തയാണ്. നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി കാണുന്ന ജീവി വര്‍ഗമാണ് പാമ്പുകള്‍. ഇവയുടെ ആക്രമണം പലപ്പോഴും തിരിച്ചറിയാന്‍ പോലും സാധിക്കാറില്ല. പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും ആയ നിരവധി കാര്യങ്ങള്‍ ഉണ്ട്. അശ്രദ്ധയോ അറിവില്ലായ്‌മയോ കാരണം ജീവന്‍ പോലും നഷ്‌ടപ്പെട്ടേക്കാം.

പാമ്പു കടിയേറ്റത് തിരിച്ചറിയാം: പാമ്പു കടിയേറ്റാല്‍ കാഴ്‌ചയില്‍ വലിയ മുറിവുകളോ പാടുകളോ ഒന്നും തന്നെ പ്രകടമാകണമെന്നില്ല. സാധാരണ നിലയില്‍ വിഷപ്പാമ്പുകള്‍ കടിച്ചാല്‍ അടുത്തടുത്തായി രണ്ട് പല്ലുകളുടെ പാടുകള്‍ കാണാന്‍ സാധിക്കും. എല്ലാ പാമ്പുകളും വിഷമുള്ളവയല്ല. വിഷമുള്ള പാമ്പുകള്‍ക്ക് തന്നെ വിഷം വ്യത്യസ്‌തമായിരിക്കും. ഇനി വിഷം മനുഷ്യ ശരീരത്തില്‍ എത്തിയാലോ. അത് പ്രവര്‍ത്തിക്കുന്നതിന്‍റെ തീവ്രതയും വ്യത്യസ്‌തമായിരിക്കും. വിഷം ശരീരത്തിലെത്തിയാല്‍ പെട്ടെന്ന് തന്നെ പ്രവര്‍ത്തിക്കണമെന്നും ഇല്ല.

ലക്ഷണങ്ങള്‍: സാധാരണ ഗതിയില്‍ തളര്‍ച്ച, ഛര്‍ദി എന്നിവയൊക്കെ ആദ്യ ലക്ഷണങ്ങളായി കണക്കാക്കുന്നു. കഠിനമായ വിഷം അകത്തു ചെന്നിട്ടുണ്ടെങ്കില്‍ കണ്ണിന്‍റെ കാഴ്‌ച മങ്ങുകയും ശരീരം തളര്‍ന്നു പോകുകയും ചെയ്യും. ഇത്തരം കേസുകളില്‍ അപകടം കൂടുതലാണ്. അണലി കടിച്ചതാണെങ്കില്‍ കടിയേറ്റ ഭാഗത്ത് കഠിനമായ വേദനയും തടിപ്പും അനുഭവപ്പെടും. കൂടാതെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാകാറുണ്ട്. ചികിത്സ വൈകിയാല്‍ തലച്ചോറിലും ശ്വാസകോശത്തിലും വൃക്കയിലും രക്തസ്രാവം ഉണ്ടാകും.

ഒരിക്കലും ചെയ്യരുത്: പാമ്പ് കടിച്ചെന്ന് ബോധ്യമായാല്‍ സ്വയം ചികിത്സിക്കരുത്. കടിയേറ്റ ഭാഗത്തിന് മുകളിലായി ചരട് മുറുക്കി കെട്ടുകയോ മുറിവ് വലുതാക്കി രക്തം വലിച്ച് കളയുകയോ ചെയ്യരുത്. ഇത് അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കും. ചരട് മുറുക്കി കെട്ടുന്നത് ആ ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടാന്‍ കാരണമാകും. ഇത് ആ ഭാഗം പ്രവര്‍ത്തന രഹിതമാകാന്‍ ഇടയാക്കും. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുക എന്ന അന്ധവിശ്വാസങ്ങളുടെ പിറകെ പോകരുത്. പാമ്പിനെ തിരിച്ചറിഞ്ഞാലേ ചികിത്സ ലഭിക്കൂ എന്ന മിഥ്യാധാരണയില്‍ പാമ്പിനു പിന്നാലെ പോയി ചികിത്സ വൈകിപ്പിക്കുകയും അരുത്. പാമ്പിനെ തിരിച്ചറിയുന്നതിനെക്കാള്‍ കടിയേറ്റ ആളുടെ ശരീര ലക്ഷണങ്ങള്‍ നേക്കിയാണ് ചികിത്സ നല്‍കുന്നത്. ഇന്ത്യയില്‍ സാധാരണയായി കാണപ്പെടുന്ന നാല് പ്രധാന പാമ്പുകളുടെ വിഷത്തിനെതിരായ ചികിത്സയാണ് ലഭ്യമായിട്ടുള്ളത്. അതിനാല്‍ പാമ്പിനെ തിരിച്ചറിഞ്ഞില്ലെങ്കിലും ചികിത്സ കൃത്യമായിരിക്കും. പരിഭ്രമിക്കുകയോ ഓടാന്‍ ശ്രമിക്കുകയോ ചെയ്യരുത്. കാരണം ഇത് രക്തചംക്രമണം വേഗത്തിലാക്കുകയും വിഷം ഹൃദയത്തിലും മറ്റും എത്താന്‍ കാരണമാകുകയും ചെയ്യും.

ഉടന്‍ ചെയ്യേണ്ടത്: കടിയേറ്റ ഭാഗം ഹൃദയത്തേക്കാള്‍ താഴെ ആയിരിക്കാന്‍ ശ്രദ്ധിക്കുക. വിഷം പ്രധാന അവയവങ്ങളിലേക്ക് എത്താതിരിക്കാന്‍ ഇത് സഹായിക്കും. കടിയേറ്റ ഭാഗത്ത് ആഭരണങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അവ ഊരിമാറ്റുക. മുറിവില്‍ നിന്ന് രക്തം വരുന്നുണ്ടെങ്കില്‍ വൃത്തിയുള്ള തുണി ഉപയോഗിച്ച് മുറിവ് കെട്ടുക. കടിയേറ്റ ആളെ ഉടന്‍ ആന്‍റിവെനം ലഭ്യമാകുന്ന ആശുപത്രിയില്‍ എത്തിക്കുക. കടിയേറ്റ ശേഷം രോഗി പ്രകടിപ്പിച്ച ലക്ഷണങ്ങള്‍ തെറ്റാതെ ഡോക്‌ടറെ അറിയിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.