ഗുണ്ടൂർ (ആന്ധ്രാപ്രദേശ്) : സ്വത്തിന് വേണ്ടി അമ്മയെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. തടേപ്പള്ളി സ്വദേശിയായ ഷേഹു(49) ആണ് അറസ്റ്റിലായത്. ഭാര്യയുമായി ചേർന്നാണ് ഷേഹു അമ്മ നാഗമണിയെ(81) ക്രൂരമായി മർദിച്ചത്.
മൂത്ത മകനായ ഷേഹുവിനൊപ്പമായിരുന്നു അമ്മ നാഗമണി താമസിച്ചിരുന്നത്. ഷേഹു അമ്മയെ മർദിക്കുന്നത് കണ്ട അയൽവാസികൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.