ലക്‌നൗ: ഉത്തർപ്രദേശിലെ അല്ലിപൂർ മാർക്കറ്റിൽ 40കാരനെ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി. ബുധനാഴ്ച വൈകുന്നേരം സാധനങ്ങൾ വാങ്ങാൻ പോയ ജഗദീഷ് യാദവിനെയാണ് ഒരു കൂട്ടം ആളുകൾ ചേർന്ന് വടി ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തിയത്. അബോധാവസ്ഥയിലായ ജഗദീഷ് യാദവിനെ ഉപേക്ഷിച്ച ശേഷം അക്രമികൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ജഗദീഷ് യാദവിന്‍റെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ഉത്തർപ്രദേശിൽ 40കാരനെ മർദിച്ച് കൊലപ്പെടുത്തി - Man beaten to death
സാധനങ്ങൾ വാങ്ങാൻ പോയ ജഗദീഷ് യാദവിനെയാണ് ഒരു കൂട്ടം ആളുകൾ ചേർന്ന് വടി ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തിയത്.