ETV Bharat / bharat

മകളും കാമുകനും ചേര്‍ന്ന് അധ്യാപകനായ പിതാവിനെ അടിച്ച് കൊന്നു - അധ്യാപകനായ പിതാവിനെ അടിച്ച് കൊന്നു

പിതാവ് കടുത്ത മദ്യപാനിയും വലിയ സാമ്പത്തിക ബാധ്യതയുള്ള ആളുമായിരുന്നു. രണ്ട് ഭാര്യമാരുള്ള രാജേന്ദ്ര മീണ ഭാര്യയ്‌ക്കായി നിര്‍മിച്ച വീട് വില്‍ക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനിടെയാണ് മകളും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്

Man beaten to death Rajasthan  daughter who plotted killing father  അധ്യാപകനായ പിതാവിനെ അടിച്ച് കൊന്നു  മകളും കാമുകനും ചേര്‍ന്ന് പിതാവിനെ അടിച്ച് കൊന്നു
മകളും കാമുകനും ചേര്‍ന്ന് അധ്യാപകനായ പിതാവിനെ അടിച്ച് കൊന്നു
author img

By

Published : Jul 8, 2022, 5:39 PM IST

കോട്ട: രാജസ്ഥാനില്‍ സ്‌കൂള്‍ അധ്യാപകനായ പിതാവിനെ മകളും കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. ബിസ്‌ലായ് ഗ്രാമവാസിയായ രാജേന്ദ്ര മീണയാണ് കൊല്ലപ്പെട്ടത്. ശിവാനി മീണ (19), കാമുകൻ അതുൽ മീണ (20), ലളിത് മീണ (21), വിഷ്‌ണു ഭീൽ (21), വിജയ് മാലി (21) ദേവേന്ദ്ര മീണ, പവന്‍ ബീല്‍ എന്നിവര്‍ക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. ജൂണ്‍ 25നാണ് അഞ്ച് പേര്‍ ചേര്‍ന്ന് രാജേന്ദ്ര മീണയെ ആക്രമിച്ചത്.

മദ്യത്തിന് അടിമയായിരുന്ന രാജേന്ദ്ര മീണ മകളെ സംരക്ഷിച്ചിരുന്നില്ല. മാത്രമല്ല വലിയ കടവും ഇയാള്‍ക്ക് ഉണ്ടായിരുന്നു. രണ്ട് വിവാഹം കഴിച്ച ഇയാള്‍ കടം വീട്ടാനായി ആദ്യ ഭാര്യയ്‌ക്കായി നിര്‍മിച്ച വീട് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് മകളും കാമുകനും ചേര്‍ന്ന് പിതാവിനെ കൊല്ലാനായി തീരുമാനിച്ചത്. കൃത്യം ചെയ്യാന്‍ 50,000 രൂപയും ഇരുവരും ചേര്‍ന്ന് വാഗ്‌ദാനം ചെയ്‌തു.

മുന്‍കൂറായി 5000 രൂപ നല്‍കുകയും ചെയ്‌തിരുന്നെന്നും കോട്ട എസ് ഐ കവീന്ദ്രസിങ് സാഗര്‍ പറഞ്ഞു. ദേവേന്ദ്ര മീണ, പവന്‍ ബീല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.