ETV Bharat / bharat

തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് 'വിക്രിയ', പക്ഷേ വസ്‌ത്രത്തില്‍ 'പാളി' ; വിദേശ വനിതയ്‌ക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍ - ജയ്‌പൂര്‍ വാര്‍ത്തകള്‍

വിദേശ വനിതയോട് മോശമായി പെരുമാറിയ മധ്യവയസ്‌കന്‍ രാജസ്ഥാനില്‍ അറസ്റ്റില്‍

Rajasthan foreigner molestation case  Man arrested in sexual assault  Foreign woman in Rajasthan  Rajasthan news updates  latest news in Rajasthan  വിദേശ വനിതയോട് ലൈംഗിക അതിക്രമം  രാജസ്ഥാനില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍  വിദേശ വനിത  മധ്യവയസ്‌കന്‍ അറസ്റ്റില്‍  ലൈംഗിക അതിക്രമം  ജയ്‌പൂര്‍ വാര്‍ത്തകള്‍  ജയ്‌പൂര്‍ പുതിയ വാര്‍ത്തകള്‍
രാജസ്ഥാനില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍
author img

By

Published : Jul 5, 2023, 3:41 PM IST

Updated : Jul 5, 2023, 9:46 PM IST

ജയ്‌പൂര്‍ : രാജസ്ഥാനില്‍ വിദേശ വനിതയ്‌ക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. ബിക്കാനീര്‍ സ്വദേശി കുല്‍ദീപ് സിങ് സിസോദിയയാണ് (40) അറസ്റ്റിലായത്. ഇന്നലെയാണ് ഇയാളെ വിധായക്‌പുരി പൊലീസ് പിടികൂടിയത്. ഏതാനും ദിവസങ്ങള്‍ മുമ്പാണ് കേസിനാസ്‌പദമായ സംഭവം.

രാജസ്ഥാന്‍ സന്ദര്‍ശനത്തിനെത്തിയ വനിതയും സുഹൃത്തും മോത്തിലാല്‍ അടല്‍ റോഡിലെ ഹോട്ടലിലാണ് താമസിച്ചിരുന്നത്. റോഡിലൂടെ നടന്ന് താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് ടാക്‌സി ഡ്രൈവറായ ഇയാള്‍ വനിതയോട് മോശമായി പെരുമാറിയത്. സൗഹൃദത്തില്‍ യുവതികളോട് സംസാരിച്ച ഇയാള്‍ ഒരാളുടെ തോളില്‍ കൈയിടുകയും ശരീരത്തില്‍ മോശമായി സ്‌പര്‍ശിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇയാളുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തി.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും പൊലീസ് ഹെല്‍പ്പ് ലൈന്‍ വാട്‌സ് ആപ്പ് നമ്പറില്‍ ലഭിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. സംസാരിച്ചുകൊണ്ട് ഇയാള്‍ സ്‌പര്‍ശിക്കുമ്പോള്‍ അസ്വസ്ഥയായ യുവതി ഇയാളുടെ കൈ തട്ടിമാറ്റുന്നത് വീഡിയോയില്‍ കാണാം.

ലൈംഗിക അതിക്രമ കേസില്‍ ഇയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ആളെ തിരിച്ചറിയാതിരിക്കാന്‍ മീശ നീക്കം ചെയ്‌ത നിലയിലായിരുന്നു. എന്നാല്‍ ഇയാള്‍ സംഭവ സമയത്ത് ധരിച്ച വസ്‌ത്രം മാറാന്‍ മറന്നിരുന്നുവെന്നും അതുകൊണ്ട് വേഗത്തില്‍ പിടികൂടാനായെന്നും വിധായക്‌പുരി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ഭരത് സിങ് റാത്തോഡ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യാനായി ജയ്‌പൂരിലേക്ക് കൊണ്ടുവരുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് സ്വാതി മലിവാള്‍ : വിദേശ വനിതയോട് മോശം പെരുമാറ്റം ഉണ്ടാകാനിടയായ സംഭവത്തില്‍ പ്രതിഷേധവുമായി ഡല്‍ഹി വനിത കമ്മിഷന്‍ മേധാവി (ഡിസിഡബ്ല്യു) രംഗത്തെത്തി. ട്വിറ്ററില്‍ വീഡിയോ പങ്കിട്ട സ്വാതി മലിവാള്‍ 'ഇയാള്‍ വിദേശ വിനോദ സഞ്ചാരിയെ സ്‌പര്‍ശിക്കുന്നതായി കാണാന്‍ ഇടയായി. ഇത് വളരെയധികം ലജ്ജാകരമാണെന്നും ' ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ നടപടി എടുക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടും പൊലീസിനോടും ആവശ്യപ്പെട്ട മലിവാള്‍ വീഡിയോ ടാഗ് ചെയ്‌തിരുന്നു. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് തന്നെ നാണക്കേടാണെന്നും മലിവാള്‍ പറഞ്ഞു.

വര്‍ക്കലയില്‍ ഫ്രഞ്ച് യുവതിക്ക് നേരെയും അതിക്രമം : ഇടവ വെറ്റക്കടപ്പുറത്ത് വിദേശ വനിതകളെ നിരന്തരം ആക്രമിക്കുന്ന യുവാവിനെ പിടികൂടിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഓടയം സ്വദേശിയായ യുവാവിനെയാണ് അയിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. നീന്തല്‍ വേഷം ധരിച്ച് കടപ്പുറത്തെത്തിയതിന് യുവതിയെ ചോദ്യം ചെയ്‌ത ഇയാള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊട്ടിയ മദ്യ കുപ്പി കാണിച്ചാണ് അക്രമത്തിന് മുതിര്‍ന്നത്. ബീച്ചിലെത്തിയ വിദേശ വനിതകള്‍ക്ക് നേരെ ഇയാള്‍ മുമ്പും അക്രമം നടത്തിയതായി പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.

നേരത്തെ ഇയാള്‍ അക്രമിക്കാന്‍ ശ്രമിച്ച യുവതി സംഭവത്തിന്‍റെ ദൃശ്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ടൂറിസം മന്ത്രിയെയും കേരള പൊലീസിനെയും ടാഗ് ചെയ്‌ത് ട്വിറ്ററില്‍ പോസ്റ്റിടുകയും ചെയ്‌തിരുന്നു.

Last Updated : Jul 5, 2023, 9:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.