ETV Bharat / bharat

കാമുകിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍ - national news updates

മഹാരാഷ്‌ട്രയിലെ പൂനെയില്‍ സഹപ്രവര്‍ത്തകയായ കാമുകിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

Man arrested for killing wife  pune in Maharashtra  കാമുകിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി  ഭാര്യയെ കൊലപ്പെടുത്തി  ഭാര്യയെ കൊലപ്പെടുത്തി യുവാവ് അറസ്റ്റില്‍  മഹാരാഷ്‌ട്ര വാര്‍ത്തകള്‍  മഹാരാഷ്‌ട്ര പുതിയ വാര്‍ത്തകള്‍  maharashtra news updates  national news updates  latest news in maharashtra
കാമുകിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
author img

By

Published : Nov 23, 2022, 7:48 PM IST

പൂനെ (മഹാരാഷ്‌ട്ര): കാമുകിയെ വിവാഹം കഴിക്കാനായി ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പൂനെ സ്വദേശിയായ സ്വപ്‌നിൽ വിഭീഷൻ സാവന്താണ്(23) അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സ്വപ്‌നില്‍ ഭാര്യയായ പ്രിയങ്ക സാവന്തിനെ കൊലപ്പെടുത്തിയത്.

ഘോതാവഡെ ഫാറ്റയിലെ സ്വകാര്യ ആശുപത്രിയിലെ അറ്റന്‍ഡര്‍ ജീവനക്കാരനാണ് വിഭീഷന്‍. അതേ ആശുപത്രിയില്‍ ഐസിയുവില്‍ നഴ്‌സായി ജോലി ചെയ്യുന്ന പ്രിയങ്ക ക്ഷേത്രയെന്ന യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. പ്രിയങ്ക ക്ഷേത്രയെ വിവാഹം ചെയ്യാനാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

ബിപിയും ഷുഗറും കുറയ്‌ക്കുന്നതിനുള്ള കുത്തിവയ്‌പ്പുകള്‍ ആശുപത്രിയില്‍ നിന്ന് ശേഖരിച്ച ഇയാള്‍ ഭാര്യക്ക് കുത്തിവയ്‌ക്കുകയായിരുന്നു. മരുന്ന് അകത്ത് ചെന്ന പ്രിയങ്ക തളര്‍ന്ന് വീണതോടെ ഇയാള്‍ ഘോതാവാഡെയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ യുവതി മരിച്ചതില്‍ സംശയം തോന്നിയ ഡോക്‌ടര്‍മാര്‍ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിലേക്ക് അമിതമായി മരുന്ന് കുത്തിവച്ചതായി കണ്ടെത്തിയത്.

സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അതേസമയം മകളെ എപ്പോഴും വിഭീഷന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറംലോകമറിയുന്നത്.

പോഡ് പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയല്‍, അഡീഷണല്‍ പൊലീസ് സൂപ്രണ്ട് മിതേഷ്‌ ഘാട്ടെ, ഇൻസ്‌പെക്‌ടർമാരായ മനോജ് കുമാർ യാദവ്, അശോക് ധുമാൽ, അസിസ്റ്റന്‍റ് പൊലീസ് ഇൻസ്‌പെക്‌ടര്‍ വിനായക് ദിയോകർ, പവൻ ചൗധരി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.