ചെന്നൈ : മുന്‍ മന്ത്രിയും എഐഡിഎംകെ നേതാവുമായ എസ് പി വേലുമണിയുടെ വീട്ടിൽ വിജിലന്‍സ് പരിശോധന. തിരുവെങ്കടം എന്നയാൾ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വേലുമണി തനിക്ക് കരാർ നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് 1.2 കോടി രൂപ കൈവശപ്പെടുത്തി. എന്നാൽ പിന്നീട് അദ്ദേഹം കരാർ മറ്റൊരാൾക്ക് നൽകിയെന്നും പരാതിയില്‍ പറയുന്നു.
Also read: രാജ്യത്ത് 28,204 പേർക്ക് കൂടി COVID 19 ; 5 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
പലതവണ ആവശ്യപ്പെട്ടിട്ടും മുൻ മന്ത്രി തന്‍റെ അപേക്ഷ നിരസിച്ചു. അതിനാലാണ് പൊലീസിനെ സമീപിക്കേണ്ടി വന്നതെന്നും തിരുവെങ്കടം പറയുന്നു. അതേസമയം പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പരാതിക്കാരന്‍ ആരോപിച്ചു.