മമ്മൂട്ടിയുടേതായി (Mammootty) അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ബസൂക്ക' (Bazooka). ഗെയിം ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത് (Bazooka new update).
'ബസൂക്ക'യുടെ പുതിയ അപ്‌ഡേറ്റ് നാളെ (നവംബര്‍ 11) എത്തും. മമ്മൂട്ടിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അിയിച്ചത് (Bazooka next level update unveil tomorrow). 'നാളെ വൈകിട്ട് 5 മണിക്ക് ബസൂക്കയുടെ അടുത്ത ലെവൽ പുറത്തുവിടും' - ഇപ്രകാരമാണ് മമ്മൂട്ടി എക്‌സില്‍ കുറിച്ചത് (Mammootty shared Bazooka update). ഒപ്പം 'ബസൂക്ക'യുടെ പുതിയ പോസ്‌റ്ററും താരം എക്‌സില്‍ പങ്കുവച്ചു. കാറിന്‍റെ പുറക് വശത്തെ ടയറാണ് 'ബസൂക്ക'യുടെ അനൗണ്‍സ്‌മെന്‍റ് പോസ്‌റ്ററില്‍.
നേരത്തെ 'ബസൂക്ക' സെറ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ (Mammootty In Bazooka Movie Location) സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വെള്ള ടീഷര്‍ട്ടും, മഞ്ഞ ജാക്കറ്റും സൈറ്റൈലന്‍ കൂളിംഗ് ഗ്ലാസും ധരിച്ച് 'ബസൂക്ക' സെറ്റിലെത്തിയ താരത്തിന്‍റെ ചിത്രം നിമിഷ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയിലെ ഏതാനും അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ലാപ്‌ടോപ്പില്‍ നോക്കിയിരിക്കുന്ന മമ്മൂട്ടിയായിരുന്നു ചിത്രത്തില്‍.
-
#Bazooka pic.twitter.com/KoYxkjQoFi
— Mammootty (@mammukka) November 11, 2023 " class="align-text-top noRightClick twitterSection" data="
">#Bazooka pic.twitter.com/KoYxkjQoFi
— Mammootty (@mammukka) November 11, 2023#Bazooka pic.twitter.com/KoYxkjQoFi
— Mammootty (@mammukka) November 11, 2023
നേരത്തെ പുറത്തിറങ്ങിയ 'ബസൂക്ക'യുടെ ഫസ്റ്റ് ലുക്ക് പോസ്‌റ്ററും (Bazooka First Look Poster) സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈലില്‍ കൂളിംഗ് ഗ്ലാസും ധരിച്ച് ഒരു ആഡംബര ബൈക്കിനരികില്‍ കൂളായി നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു ഫസ്‌റ്റ് ലുക്കില്‍.
നവാഗതനായ ഡീനൊ ഡെന്നിസാണ് രചനയും സംവിധാനവും. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം വിവേകികളുടെ ഗെയിം കൂടിയാണെന്ന് മമ്മൂട്ടി മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.
Also Read: ബസൂക്ക പൂര്‍ത്തിയാക്കി മമ്മൂട്ടി ; സെറ്റില്‍ അബിന്‍റെ കൈ പിടിച്ച് കേക്ക് മുറിച്ച് താരം
'ആസ്വാദകരെ അമ്പരപ്പിക്കുന്ന ഒരു തിരക്കഥ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്. ഒരു ആക്ഷന്‍ ചിത്രമാണ് ബസൂക്ക. വിവേകികളുടെ ഗെയിം കൂടിയാണ് ഈ കഥ. കൂടാതെ ശക്തമായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ട്. വളരെ നന്നായി ഒരുക്കിയ തിരക്കഥ ആണിത്. ബസൂക്കയിലെ എന്‍റെ കഥാപാത്രം എന്നെ വളരെ രസകരമായ ഒരു യാത്രയിലേയ്‌ക്ക് കൊണ്ടുപോകും എന്ന് ഉറപ്പാണ്' - ഇപ്രകാരമായിരുന്നു 'ബസൂക്ക'യെ കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകള്‍ (Mammootty about Bazooka).
Also Read: പോണി ടെയിലിലും കൂളിങ് ഗ്ലാസിലും കസറി മമ്മൂട്ടി; ബസൂക്ക ഫസ്‌റ്റ് ലുക്ക് പുറത്ത്
നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോന്‍, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. മിഥുൻ മുകുന്ദനാണ് സംഗീതം. സരിഗമ, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ബാനറുകളിൽ ജിനു വി എബ്രഹാം, സിദ്ധാർഥ് ആനന്ദ് കുമാർ, ഡോൾവിൻ കുര്യാക്കോസ്, വിക്രം മെഹ്ര എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.