ETV Bharat / bharat

ബംഗാളില്‍ ക്രമസമാധാനം പുന:സ്ഥാപിക്കണമെന്ന് സഞ്ജയ് റാവത്ത് - ബിജെപി

തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകർ അസൻസോളിലെ ബിജെപി ഓഫീസ് ആക്രമിച്ചെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം.

Mamata's party won with huge majority  തൃണമൂൽ കോൺഗ്രസ്  ടിഎംസി  മമതാ ബാനർജി  Mamata's party  Sanjay Raut  establish peace  നിയമസഭാ തെരഞ്ഞെടുപ്പ്  സഞ്ജയ് റൗട്ട്  സഞ്ജയ് റാവത്ത്  ബിജെപി  നന്ദിഗ്രാം
ബംഗാളിലെ ക്രമസമാധാനം പുനസ്ഥാപിക്കാൻ തൃണമൂൽ കോൺഗ്രസിനോട് അവശ്യപ്പെട്ട് സഞ്ജയ് റൗട്ട്
author img

By

Published : May 4, 2021, 5:01 PM IST

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വലിയ ഭൂരിപക്ഷത്തിൽ ജയിച്ചതോടെ സംസ്ഥാനത്തെ ക്രമസമാധാനം സാധാരണ നിലയിലാക്കാൻ പാർട്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകർ അസൻസോളിലെ ബിജെപി ഓഫീസ് ആക്രമിച്ചെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം. മമതാ ബാനാർജി രാജി സമർപ്പിച്ച സാഹചര്യത്തിൽ നിലവിൽ സംസ്ഥാനം ഭരിക്കുന്നത് കേന്ദ്ര പൊലീസ് സേനയാണ്.

അക്രമസംഭവങ്ങൾ അവസാനിപ്പിക്കണമെന്ന് മമതയോട് ആവശ്യപ്പെട്ട് ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് ട്വിറ്ററിൽ കുറിച്ച് മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പ് തന്നെ ഇത്തരത്തിൽ വാക്പോര് തുടർന്നാൽ സംസ്ഥാനത്തെ ക്രമസമാധാനം എന്താകുമെന്ന് റാവത്ത് ചോദിച്ചത്. തെരഞ്ഞെടുപ്പുകളിൽ വിജയവും തോൽവിയും സാധാരണമാണെന്നും എന്നാൽ അക്രമ സംഭവങ്ങളും കൊലപാതകങ്ങളും അങ്ങനെയല്ലെന്നും എംൽഎമാരും മന്ത്രിമാരും അവരവരുടെ സ്ഥാനങ്ങൾ മറന്ന് പോകരുതെന്നും റാവത്ത് ഓർമപ്പെടുത്തി. സംസ്ഥാനത്ത് സമാധാനം പുന:സ്ഥാക്കാനായില്ലെങ്കിൽ അതിന്‍റെ ചീത്തപ്പേര് രണ്ട് പാർട്ടികൾക്കും ഉണ്ടാകുമെന്നും റാവത്ത് പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 294 സീറ്റുകളുള്ള സംസ്ഥാന നിയമസഭയിൽ 213 സീറ്റുകൾ നേടി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വിജയിച്ചിരുന്നു. 77 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. വിജയത്തോടെ തുടർച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്യും.

അതേസമയം, തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. പുതിയ മന്ത്രിസഭ രൂപീകരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. മെയ് അഞ്ചിന് മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.