ETV Bharat / bharat

മമത ബാനർജി ഹിന്ദു ഒബിസി സമുദായങ്ങൾക്ക് സംവരണം നിഷേധിച്ചതായി ബിജെപി - മമത ബാനർജി

പശ്ചിമ ബംഗാൾ പൊലീസിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് താൽക്കാലികമായി തെരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ പട്ടിക പങ്കുവെച്ചാണ് ബി.ജെ.പി ഇക്കാര്യം പറഞ്ഞത്.

 Mamata govt denied Hindu's OBCs Mamata government Mamata news fair share of quota in West Bengal Police West Bengal Police seat post of Sub Inspectors in West Bengal Police West Bengal Police news BJO statement on post of Sub Inspectors in West Bengal Police പശ്ചിമ ബംഗാൾ പൊലീസ് മമത ബാനർജി സബ് ഇൻസ്പെക്ടർ തസ്തി
മമത ബാനർജി ഹിന്ദു ഒബിസി സമുദായങ്ങൾക്ക് സംവരണം നിഷേധിച്ചതായി ബിജെപി
author img

By

Published : Jun 20, 2021, 8:06 PM IST

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഹിന്ദു വിഭാഗത്തിലെ ഒബിസി സമുദായങ്ങൾക്ക് സംവരണം നിഷേധിക്കുന്നതായി ബിജെപി. ഒ.ബി.സി-എ ക്വാട്ട പ്രകാരം പശ്ചിമ ബംഗാൾ പൊലീസിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് താൽക്കാലികമായി തെരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ പട്ടിക പങ്കുവെച്ചാണ് ബി.ജെ.പി പശ്ചിമ ബംഗാൾ കോ-ഇൻചാർജ് അമിത് മാൽവിയ ഇക്കാര്യം പറഞ്ഞത്.

സബ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള താൽക്കാലിക പട്ടികയിൽ ഒ.ബി.സി-എയിൽ (കൂടുതൽ പിന്നാക്കക്കാർ) ഉൾപ്പെട്ട 80 ഗ്രൂപ്പുകളിൽ 72 പേർ മുസ്‌ലിം മതത്തിൽപ്പെട്ടവരാണെന്നും ഒ.ബി.സി-ബിയിൽ (പിന്നാക്കക്കാർ) 40 ഗ്രൂപ്പുകളിലും മുസ്‌ലിം ജനതയാണെന്നും മാൽവിയ ട്വീറ്റ് ചെയ്തു. അതായത് ഒ.ബി.സി വിഭാഗത്തിൽ ലിസ്റ്റു ചെയ്തിട്ടുള്ള 170 ഗ്രൂപ്പുകളിൽ 112 മുസ്ലീം മതത്തിൽപ്പെട്ടവരാണ്. പശ്ചിമ ബംഗാളിലെ ഒബിസി സംവരണത്തിൽ മുസ്ലീങ്ങളുടെ അമിത പ്രാതിനിധ്യം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രൂക്ഷ വിമർശനം

പശ്ചിമ ബംഗാളിന്‍റെ സൃഷ്ടിതന്നെ അമുസ്ലിം ഭൂരിപക്ഷമായിരുന്നെന്നും പശ്ചിമ ബംഗാൾ ഒരു ഭൂപ്രദേശമല്ല, മറിച്ച് സ്വതന്ത്ര ചിന്താഗതിക്കാരായ ബംഗാളി ഹിന്ദുവിന് ജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുന്ന ഒരു ആശയമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ പശ്ചിമബംഗാൾ എന്ന ആശയത്തെ തന്നെയാണ് തൃണമൂൽ കോൺഗ്രസ് നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും മാൽവിയ പറഞ്ഞു. പശ്ചിമ ബംഗാൾ പ്രധാനമായും ഹിന്ദു ഭൂരിപക്ഷമുള്ള നാടാണെന്നും പഞ്ചാബ് പോലെ വിഭജിക്കപ്പെടണമെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രജ്ഞനായ ഡോ. ശ്യാമ പ്രസാദ് മുഖർജി ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തിയിരുന്നു. ബംഗാളിൽ 56 ശതമാനം മുസ്ലിം ജനത ഉണ്ടായിരുന്നപ്പോഴാണത്. എന്നാൽ നിലവിൽ പശ്ചിമ ബംഗാളിൽ ഭൂരിഭാഗവും ഹിന്ദു ഭൂരിപക്ഷമുള്ളവരാണെന്നും പഞ്ചാബിനെപ്പോലെ വിഭജിക്കപ്പെടണമെന്നും മാൽവിയ പറഞ്ഞു.

Also read: പഞ്ചാബിൽ ആദ്യമായി ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.