ETV Bharat / bharat

ട്വിറ്റർ നിയന്ത്രണം; കേന്ദ്രത്തിനെതിരെ മമത - പുതിയ ഐടി നിയമം

നിയന്ത്രിക്കാൻ കഴിയാത്തതിനെ നശിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മമത ബാനർജി ആരോപിച്ചു.

Mamata condemns Centre's efforts to 'control' Twitter Mamata statement on Twitter Mamata hit out at centre over Twitter Mamata latest statement Twitter news Kolkata news cമത ബാനർജി വാർത്തകൾ ബംഗാൾ വാർത്തകൾ മമത ബാനർജിയും ട്വിറ്ററും ട്വിറ്റർ വാർത്തകൾ പുതിയ ഐടി നിയമം കൊൽക്കത്ത വാർത്തകൾ
ട്വിറ്റർ നിയന്ത്രണം; കേന്ദ്രത്തിനെതിരെ മമത
author img

By

Published : Jun 17, 2021, 9:22 PM IST

കൊൽക്കത്ത: ട്വിറ്ററിനെ നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ നടപടികളെ രൂക്ഷമായി വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിന് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് അവരെ നശിപ്പിക്കാനാണ് കേന്ദ്രം ​ ഇപ്പോൾ ശ്രമിക്കുന്നതെന്ന് മമത പറഞ്ഞു. തനിക്കും തന്‍റെ സർക്കാറിനെതിരെയും ഇതേ നടപടിയാണ്​ കേന്ദ്രം സ്വീകരിക്കുന്നതെന്നും മമത ബാനർജി ആരോപിച്ചു.

'ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു. കേന്ദ്രത്തിന് ട്വിറ്ററിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അതിനാൽ അവർ ഭയപ്പെടുത്തി ഉപദ്രവിക്കുകയാണ്​. നിയന്ത്രിക്കാൻ കഴിയാത്ത എല്ലാവരെയും അവർ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നു. അവർക്ക് എന്നെ നിയന്ത്രിക്കാൻ കഴിയില്ല. അതിനാലാണ് അവർ എന്‍റെ സർക്കാറിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്' - മമത ബാനർജി പറഞ്ഞു.

Also Read: കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചു

'സംസ്ഥാനത്ത് ഉണ്ടായ അക്രമ സംഭവങ്ങൾ സംബന്ധിച്ച ബിജെപിയുടെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്​. സംസ്ഥാനത്ത് ഇപ്പോൾ രാഷ്ട്രീയ അക്രമങ്ങളൊന്നും നടക്കുന്നില്ല. ഒന്നോ രണ്ടോ സംഭവങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ, അവ രാഷ്ട്രീയ അക്രമ സംഭവങ്ങളായി കാണാൻ കഴിയില്ല' -മമത കൂട്ടിച്ചേർത്തു.

പുതിയ ഐടി നിയമവും ട്വിറ്ററും

പുതിയ ഐടി നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്‌ച ട്വിറ്ററിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്റർ മുൻ നിലപാടിൽ നിന്ന് അയഞ്ഞിരുന്നു. തുടർന്ന് പുതിയ ഐടി ചട്ടത്തിന്‍റെ അടിസ്ഥാനത്തിൽ ഇടക്കാല ചീഫ് കംപ്ലയൻസ് ഓഫിസറെയും ട്വിറ്റർ നിയമിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.