ലക്‌നൗ : ഡിസംബറോടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും വാക്സിനെന്ന കേന്ദ്രത്തിന്‍റെ അവകാശവാദം തട്ടിപ്പാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അടിസ്ഥാനരഹിതമായ കാര്യങ്ങൾ മാത്രമാണ് കേന്ദ്രം പറയുന്നത്. കേന്ദ്രം സംസ്ഥാനങ്ങളിലേക്ക് വാക്സിനുകൾ അയയ്ക്കുന്നില്ല. ആവശ്യമായ അളവില്‍ വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
Also Read: സൗജന്യ വാക്സിനായി ശബ്‌ദമുയർത്താൻ പൗരന്മാരോട് അഭ്യര്‍ഥിച്ച് രാഹുൽ ഗാന്ധി
2021 ഡിസംബറോടെ രാജ്യത്തെല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചിരുന്നു. ജനുവരി 16 ന് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത് മുതൽ രാജ്യത്തെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തിന് മാത്രമാണ് കുത്തിവയ്പ്പ് നൽകിയതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നായിരുന്നു വിശദീകരണം.