ETV Bharat / bharat

'വീട് തകര്‍ത്താല്‍ ധര്‍ണയിരിക്കും'; അമര്‍ത്യ സെന്‍-വിശ്വഭാരതി ഭൂമി ഇടപാടില്‍ ആഞ്ഞടിച്ച് മമത ബാനര്‍ജി - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

ശാന്തിനികേതനിലെ പ്രാടിച്ചിയിലുള്ള അമര്‍ത്യ സെന്നിന്‍റെ വീട് തകര്‍ക്കാന്‍ എന്തെങ്കിലും തരത്തിലുള്ള ശ്രമങ്ങളുണ്ടാവുകയാണെങ്കില്‍ വീടിന് മുമ്പിലിരുന്നുകൊണ്ട് ധര്‍ണ നടത്തുന്ന ആദ്യത്തെ വ്യക്തി താനായിരിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു

mamata banerjee  amartya sen  amartya sen land eviction  vishwabharathi university  economist  west bengal  bjp  അമര്‍ത്യ സെന്‍  വിശ്വഭാരതി  അമര്‍ത്യ സെന്‍ ഭൂമി ഇടപാട്  മമത ബാനര്‍ജി  ബിജെപി  കൊല്‍ക്കത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'വീട് തകര്‍ത്താല്‍ ധരണയിരിക്കും'; അമര്‍ത്യ സെന്‍-വിശ്വഭാരതി ഭൂമി ഇടപാടില്‍ ആഞ്ഞടിച്ച് മമത ബാനര്‍ജി
author img

By

Published : Apr 26, 2023, 9:05 PM IST

കൊല്‍ക്കത്ത: നൊബേല്‍ ജേതാവായ സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ അമര്‍ത്യ സെന്നും വിശ്വഭാരതി സര്‍വകലാശാലയും തമ്മിലുള്ള ഭൂമി തര്‍ക്കത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടപെട്ടിരുന്നു. ഭൂമിയുടെ രേഖകള്‍ പോലും മമത അമര്‍ത്യ സെന്നിന് കൈമാറിയിരുന്നു. എന്നിരുന്നാലും, വിശ്വഭാരതി സര്‍വകലാശാലയും അമര്‍ത്യ സെന്നുമായുള്ള ഭൂമി തര്‍ക്കം ദിനംപ്രതി കൂടുതല്‍ വഷളാവുകയാണ്.

മെയ്‌ ആറിനകം ഭൂമി ഒഴിഞ്ഞില്ലെങ്കില്‍ 1971ലെ കേന്ദ്ര ഭൂനിയമ പ്രകാരം ബലപ്രയോഗത്തിലൂടെ അദ്ദേഹത്തെ ഒഴിപ്പിക്കേണ്ടി വരുമെന്ന് അറിയിച്ചുകൊണ്ട് വിശ്വഭാരതി സര്‍വകലാശാല അദ്ദേഹത്തിന് നോട്ടിസ് അയച്ചിരുന്നു. കൈവശമുള്ള ഭൂമിയുടെ മുഴുവന്‍ ഭാഗത്തിന്‍റെയും അംഗീകൃത ഉടമ തങ്ങളാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സെന്‍ കുടുംബം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച് നാല് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന് വിശ്വഭാരത് സര്‍വകലാശാല നോട്ടിസ് അയച്ചത്. ഇതേതുടര്‍ന്ന് 89 വയസുള്ള സാമ്പത്തിക ശാസ്‌ത്രജ്ഞനെ മനഃപൂര്‍വം ഉപദ്രവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

വീട് തകര്‍ത്താല്‍ ധര്‍ണയിരിക്കുമെന്ന് മമത: എന്നാല്‍, സര്‍വകലാശാലയും അമര്‍ത്യ സെന്നുമായുള്ള പോരാട്ടത്തില്‍ മമത ബാനര്‍ജി നേരിട്ട് ഇടപെട്ടിരിക്കുകയാണ്. ശാന്തിനികേതനിലെ പ്രാടിച്ചിയിലുള്ള അമര്‍ത്യ സെന്നിന്‍റെ വീട് തകര്‍ക്കാന്‍ എന്തെങ്കിലും തരത്തിലുള്ള ശ്രമങ്ങളുണ്ടാവുകയാണെങ്കില്‍ വീടിന് മുമ്പിലിരുന്നുകൊണ്ട് ധര്‍ണ നടത്തുന്ന ആദ്യത്തെ വ്യക്തി താനായിരിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു. മാത്രമല്ല, കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മമത കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.

ബംഗാളിനെ തകര്‍ക്കാന്‍ പല വിധത്തിലുള്ള ശ്രമങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുകയാണെന്ന് മമത പറഞ്ഞു. 'ജംഗിള്‍ രാജ് നടക്കുന്ന ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളെ പോലെയല്ല ബംഗാള്‍. ബില്‍ക്കിസ് ബാനു ബലാത്സംഗം നടന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് എല്ലാ പ്രതികളെയും വെറുതെവിട്ടത് എങ്ങനെ'-മമത ചോദിച്ചു.

'അത് ഇവിടെ നടപ്പാകില്ല. ഇത് ബംഗാളാണ്. ബംഗാളിന്‍റെ സ്വത്വം സ്വാതന്ത്ര്യ സമരമാണ്, ഞങ്ങളുടെ സ്വത്വം വിദ്യാഭ്യാസത്തിന്‍റെ സംസ്‌കാരത്തിനായാണ്, രാജറാംമോഹന്‍ റോയി, ഈശ്വരാചാര്യ വിദ്യാസാഗര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവര്‍ ജനിച്ച മണ്ണാണിത്. തീകൊണ്ടുള്ള കളി ഇവിടുത്തെ ജനങ്ങള്‍ അംഗീകരിക്കുകയില്ല'- വാര്‍ത്താസമ്മേളനത്തില്‍ മമത പറഞ്ഞു.

കൂടാതെ, അമര്‍ത്യ സെന്നിന്‍റെ വിഷയത്തിലും മമത തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തി. 'ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ ധൈര്യം ഓര്‍ത്ത് ഞാന്‍ ആശ്ചര്യപ്പെടുകയാണ്. അവര്‍ക്ക് അമര്‍ത്യ സെന്നിന്‍റെ വീട് തകര്‍ക്കണം. അങ്ങനെ അദ്ദേഹത്തിന്‍റെ വീട് തകര്‍ത്താല്‍ ഞാന്‍ ധര്‍ണ ഇരിക്കും. ആര്‍ക്കാണ് അദ്ദേഹത്തിന്‍റെ വീട് തകര്‍ക്കാന്‍ ധൈര്യമെന്ന് ഞാന്‍ കാണട്ടെ'- മമത പറഞ്ഞു.

പ്രശ്‌നങ്ങളുടെ തുടക്കം: വിശ്വഭാരതി സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്ഥലം അമര്‍ത്യ സെന്‍ കൈവശപ്പെടുത്തി എന്നാരോപിച്ച് സര്‍വകലാശാല അധികൃതര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ജനുവരി 24നാണ് കൈവശപ്പെടുത്തിയ ഭൂമി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിശ്വഭാരതി സര്‍വകലാശാല അധികൃതര്‍ സെന്നിന് കത്തയച്ചത്. പിന്നീട് രണ്ട് കത്തുകള്‍ കൂടി അയച്ചിരുന്നു.

1943ല്‍ അമര്‍ത്യ സെന്നിന്‍റെ പിതാവ് അശുതോഷ് സെന്‍ വിശ്വഭാരതിയില്‍ നിന്ന് ഭൂമി പാട്ടത്തിനെടുത്തതായാണ് സര്‍വകലാശാലയുടെ ആരോപണം. അദ്ദേഹത്തിന്‍റെ മരണശേഷം അപേക്ഷയുടെ അടിസ്ഥാനത്തില്‍ 2006 നവംബര്‍ ഒന്‍പതിന് അമര്‍ത്യ സെന്‍ ഈ ഭൂമി പാട്ടത്തിനെടുത്തു. 1.25 ഏക്കറാണ് അമര്‍ത്യ സെന്നിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി. എന്നാല്‍, തങ്ങളുടെ ഭൂമി കൂടി ചേര്‍ത്ത് 1.38 ഏക്കറിന്‍റെ ഉടമയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നതെന്നാണ് വിശ്വഭാരതിയുടെ അരോപണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.