ETV Bharat / bharat

ഡല്‍ഹി സന്ദര്‍ശനം; പ്രത്യേക മന്ത്രിസഭ യോഗം വിളിച്ച് മമത ബാനര്‍ജി

മന്ത്രിസഭ യോഗത്തിന് ശേഷം മമത ബാനര്‍ജി ഡല്‍ഹിയിലേക്ക് തിരിക്കും.

mamata banerjee  cabinet ministers  mamata banerjee to meet cabinet ministers  mamata delhi visit  മമത ബാനര്‍ജി  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  മമത ബാനര്‍ജി മന്ത്രിസഭ യോഗം  മമത ഡല്‍ഹി സന്ദര്‍ശനം
ഡല്‍ഹി സന്ദര്‍ശനം; പ്രത്യേക മന്ത്രിസഭ യോഗം വിളിച്ച് മമത ബാനര്‍ജി
author img

By

Published : Jul 25, 2021, 7:57 AM IST

കൊല്‍ക്കത്ത: ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായി മമത ബാനര്‍ജി പ്രത്യേക മന്ത്രിസഭ യോഗം വിളിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്‌ചയാണ് യോഗം ചേരുക. വ്യാഴാഴ്‌ച മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നതിനാല്‍ ഇപ്പോള്‍ യോഗം വിളിച്ചിരിക്കുന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

യോഗം വിളിച്ച് ചേര്‍ക്കുന്നതിന്‍റെ കാരണം വ്യക്തമല്ല. പ്രത്യേക വിഷയങ്ങളില്‍ ചര്‍ച്ച ഉണ്ടായേക്കാം. യോഗത്തെ കുറിച്ച് മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗത്തിന് ശേഷം ഡല്‍ഹിയിലേക്ക് പോകുമെന്നും ഔദ്യോഗിക വൃത്തം വാർത്ത ഏജൻസിയോട് പറഞ്ഞു. അടിയന്തരമായി യോഗം വിളിച്ചതിനുള്ള കാരണം മന്ത്രിമാര്‍ക്കും വ്യക്തമല്ല.

ജൂലൈ 26 മുതല്‍ 29 വരെയാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനം. 28ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. നിയമസഭ തെരഞ്ഞെടുപ്പിലെ തൃണമൂലിന്‍റെ വിജയത്തിന് ശേഷം ആദ്യമായിട്ടാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തുന്നത്.

Also Read: നമ്പി നാരായണനെതിരായ പൊലീസ് ഗൂഡാലോചന; സിബിഐ റിപ്പോർട്ട് സുപ്രീം കോടതിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.