ETV Bharat / bharat

താജ്‌പൂർ തുറമുഖ വികസനത്തിനായി പുതിയ ടെൻഡർ ; മമത ബാനർജി അദാനി പോർട്ടിനെ പുറംതള്ളിയോ ?

author img

By ETV Bharat Kerala Team

Published : Nov 22, 2023, 1:02 PM IST

Mamata Banerjee and Adani port controversy | താജ്‌പൂർ ആഴക്കടൽ തുറമുഖ വികസനത്തിന് പുതിയ ടെൻഡർ വിളിക്കുമെന്ന് ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ മമത ബാനർജി

ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടി  Mamata Banerjee  Bengal global business summit 2023  Adani Ports and SEZ Ltd  Mamata Banerjee and Adani port controversy  Tajpur port development tender  Mamata Banerjee invites tender for Tajpur port  Mamata Banerjee in Bengal Global Business Summit  മമത ബാനർജി  താജ്‌പൂർ തുറമുഖ വികസന ടെൻഡർ  അദാനി പോർട്ട്‌സ് ആൻഡ് സെസ് ലിമിറ്റഡ്  താജ്‌പൂർ ആഴക്കടൽ തുറമുഖ വികസനത്തിന് പുതിയ ടെൻഡർ
mamata-banerjee-adani-port-controversy-on-tajpur-port-development-tender

കൊൽക്കത്ത : താജ്‌പൂർ ആഴക്കടൽ തുറമുഖത്തിന്‍റെ വികസനത്തിന് (Tajpur port development tender) ഉടൻ പുതിയ ടെൻഡർ വിളിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee). ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ (ബിജിബിഎസ്) പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് മമത ഇക്കാര്യം അറിയിച്ചത്(Bengal global business summit 2023).

പദ്ധതിയുടെ ആരംഭ ഘട്ടത്തിൽ ബംഗാൾ സർക്കാർ പറഞ്ഞത് തുറമുഖ വികസന പദ്ധതി അദാനി ഗ്രൂപ്പ് ചെയ്യുമെന്നായിരുന്നു. 2022 ഒക്‌ടോബറിലായിരുന്നു പദ്ധതിയുടെ ടെൻഡർ അദാനി പോർട്‌സ് ആൻഡ് സെസ് ലിമിറ്റഡിന് (APSEZ) നൽകാൻ ഉദ്ദേശിച്ചത്. അവസാന റൗണ്ടിലെ രണ്ട് ലേലക്കാരിൽ മുന്നിൽ അദാനി ഗ്രൂപ്പായിരുന്നു. ലേലത്തിൽ ജെ എസ് ഡബ്ല്യു ഗ്രൂപ്പും പങ്കെടുത്തിരുന്നു(Adani Ports and SEZ Ltd).

എന്നാൽ ബംഗാൾ മുഖ്യമന്ത്രിയുടെ പുതിയ നിലപാട് മെഗാ ആഴക്കടൽ തുറമുഖ പദ്ധതി വികസനത്തിൽ ആര് ടെൻഡർ ഏറ്റെടുക്കുമെന്നതിൽ അവ്യക്തത സൃഷ്ടിക്കുന്നതാണ്. ബംഗാളിൽ ഒരുപാട് ബിസിനസ് അവസരങ്ങൾ കാത്തിരിക്കുന്നുണ്ടെന്നും ആദ്യം താജ്‌പൂരിലെ ആഴക്കടൽ തുറമുഖത്തിനാണ് ടെൻഡർ വിളിക്കുന്നതെന്നും ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ മമത പറഞ്ഞു. ഇതിനായി 25,000 കോടി രൂപയുടെ നിക്ഷേപം വേണമെന്നും മമത ബാനർജി അറിയിച്ചു.

ബംഗാൾ ബിസിനസ് ഉച്ചകോടിയിൽ നിന്ന് അദാനി ഗ്രൂപ്പ് മാറി നിൽക്കുന്നത് താജ്‌പൂർ തുറമുഖ പദ്ധതിയിലെ അവരുടെ പങ്കിനെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ്. ഇതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടായിരിക്കാമെന്നാണ് ഒരു വിഭാഗം പറയുന്നത്.

എന്നാൽ അദാനി ഗ്രൂപ്പ് പിന്മാറിയിട്ടില്ലെന്നും ലെറ്റർ ഓഫ് അവാർഡിനായി കാത്തിരിക്കുകയാണെന്നും വിവരമുണ്ട്. 2022 ഒക്‌ടോബറിൽ ബാനർജി അദാനി പോർട്‌സ് ആൻഡ് സെസ് സി ഇ ഒ കരൺ അദാനിക്ക് ലെറ്റർ ഓഫ് ഇൻഡന്‍റ് ടു അവാർഡ് (LOIA) കൈമാറിയിരുന്നു.

പദ്ധതിയുടെ ടെൻഡറിൽ പങ്കെടുക്കാൻ വ്യവസായികളെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയോട് പ്രതികരിക്കാന്‍ ചീഫ് സെക്രട്ടറി എച്ച്‌ കെ ദ്വിവേദി തയ്യാറായില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.