ETV Bharat / bharat

'പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗെയെ താന്‍ നിര്‍ദേശിച്ചു, കെജ്‌രിവാളിന്‍റെ പിന്തുണയില്‍ സന്തോഷം': മമത ബാനര്‍ജി

author img

By ETV Bharat Kerala Team

Published : Dec 20, 2023, 5:06 PM IST

Updated : Dec 20, 2023, 5:40 PM IST

Lok Sabha Election: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗെയെ താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മമത ബാനര്‍ജി. ആദ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് ഖാര്‍ഗെ.

mamatha  മമത ബാനര്‍ജി  അരവിന്ദ് കെജ്‌രിവാള്‍  പ്രധാനമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദി  മല്ലികാര്‍ജുന്‍ ഖാര്‍ഗെ  കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ  തൃണമൂല്‍ കോണ്‍ഗ്രസ്  തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി  ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  ഇന്ത്യ മുന്നണി  ഇന്ത്യ മുന്നണി യോഗം  ലാലു പ്രസാദ് യാദവ്  ആര്‍ജെഡി  ജെഡിയു  പ്രിയങ്ക ഗാന്ധി  കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി  PM Candidate  Mamata Banerjee About PM Candidate  Lok Sabha Election  Delhi Chief Minister Arvind Kejriwal  Lok Sabha  INDIA bloc
Mamata Banerjee On PM Candidate For Lok Sabha Election

ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ താന്‍ നിര്‍ദേശിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. 'അതെ, ഞാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്‍റെ നിര്‍ദേശത്തെ പിന്തുണച്ചതില്‍ സന്തോഷമുണ്ടെന്നും' മമത മാധ്യമങ്ങളോട് വ്യക്തമാക്കി (Delhi Chief Minister Arvind Kejriwal). ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഇന്ത്യ മുന്നണി ഡല്‍ഹിയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് മമത ബാനര്‍ജി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗെയെ നിര്‍ദേശിച്ചത് (Lok Sabha Election).

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗെയെ നിര്‍ദേശിച്ചതില്‍ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെയും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെയും പ്രതികരണം എന്താണെന്നത് എനിക്കറിയില്ലെന്നും മുതിര്‍ന്ന രാഷ്‌ട്രീയ നേതാവായ ഒരാള്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തണമെന്നതാണ് ബിഹാറിലെ ആര്‍ജെഡിയുവിന്‍റെയും ജെഡിയുവിന്‍റെയും അഭിപ്രായമെന്നും മമത ബാനര്‍ജി വ്യക്തമാക്കി (INDIA bloc). എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിച്ചത് മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന (Bengal CM Mamata Banerjee).

ആദ്യം വിജയം നേടാം ബാക്കി പിന്നീട്: അതേസമയം ആദ്യം നമ്മുക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും അതിന് ശേഷം പ്രധാനമന്ത്രിയുടെ കാര്യം ആലോചിക്കാമെന്നുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മറുപടി. കൂടുതല്‍ സീറ്റുകളില്‍ വിജയം നേടേണ്ടതുണ്ടെന്നും ഏതൊക്കെ പാര്‍ട്ടിക്ക് എത്ര സീറ്റ് ലഭിക്കുമെന്നത് ആദ്യം നോക്കാമെന്നുമാണ് നിലവില്‍ ഇക്കാര്യങ്ങളിലൊന്നും ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഖാര്‍ഗെ പറഞ്ഞത് (West Bengal Chief Minister Mamata Banerjee About Kharge).

പ്രിയങ്ക ഗാന്ധിയെ നിര്‍ദേശിച്ചതായും സൂചന: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേരും മമത ബാനര്‍ജി നിര്‍ദേശിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചക്കിടെയാണ് ഇക്കാര്യം മമത നിര്‍ദേശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ച് മമത ബാനര്‍ജി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. (Congress General Secretary Priyanka Vadra).

Last Updated : Dec 20, 2023, 5:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.