തൃശൂര്‍: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവര്‍ മരിച്ച കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ഇരയായവരില്‍ മലയാളി സൈനികനും. ജൂനിയർ വാറണ്ട് ഓഫിസർ തൃശൂർ പുത്തൂർ പഞ്ചായത്തിലെ പൊന്നൂക്കര സ്വദേശി എ പ്രദീപാണ് (38) മരിച്ചത്.
മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാക്യഷ്ണന്‍റെ മുത്തമകനാണ്. സംഭവം അറിഞ്ഞ് ഇയാളുടെ സഹോദരന്‍ പ്രസാദ് കോയമ്പത്തുരിലെക്ക് തിരിച്ചു. പ്രദീപിന്‍റെ കുടുംബം കോയമ്പത്തുരിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം.
നാളുകള്‍ക്ക് മുമ്പ് നാട്ടിലെത്തി
കുറച്ചുനാളുകള്‍ക്ക് മുമ്പ് പ്രദീപ് മകന്‍റെ പിറന്നാളിനും അച്ഛന്‍റെ ചികിത്സാവശ്യത്തിനും നാട്ടില്‍ എത്തിയിരുന്നു. തിരിച്ച് ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം. അമ്മ കുമാരി, ഭാര്യ ശ്രീലക്ഷി, മക്കള്‍ ദക്ഷന്‍ ദേവ്, ദേവപ്രയാഗ്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്ക് സമീപം സൈനിക വിമാനം തകർന്നുവീണത്.
Gen Bipin Rawat chopper crash | കനത്ത മഞ്ഞ് വീഴ്‌ചയില്‍ ഹെലികോപ്റ്റര്‍ തകർന്നുവീഴുകയായിരുന്നു. ആകെയുണ്ടായിരുന്ന 14 പേരില്‍ 13 പേരും മരിച്ചതായി സേന സ്ഥിരീകരിച്ചു. ജനറൽ ബിപിൻ റാവത്തിനെ കൂടാതെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫിസ് ജീവനക്കാര്‍, സുരക്ഷാഭടൻമാര്‍ എന്നിവര്‍ അടക്കമാണ് ആകെ 14 പേർ.
ALSO READ: Bipin Rawat Passes Away|സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചു
ക്യാപ്റ്റൻ വരുണ്‍സിങ്ങിനെ ഗുരുതര പരിക്കുകളോടെ വെല്ലിങ്ങടണിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യോമസേനയുടെ എം.ഐ സീരീസ് ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്.