ന്യൂ ഡൽഹി: പഠനത്തില്‍ മിടുക്കനായിരിക്കുമ്പോഴും 13 വയസ് വരെ ഭാംഗാരയുടെ (തനത് പഞ്ചാബി നൃത്തം) സ്‌പന്ദനങ്ങൾ ആസ്വദിക്കാൻ ഇഷ്‌ടപ്പെടുകയും ചെയ്‌തിരുന്ന കുട്ടിയായിരുന്നു രാജ് അംഗദ് ബാവ. കായിക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് രാജിന്‍റെയും വരവ്. മുത്തച്ഛൻ താവ് തർലോചൻ സിംഗ് ബാവ 1948 ലണ്ടൻ ഒളിമ്പിക്‌സിൽ നടന്ന സ്വതന്ത്ര ഇന്ത്യയുടെ കന്നി ഒളിമ്പിക്‌സ് ഹോക്കി സ്വർണം നേടിയ ടീമില്‍ അംഗമായിരുന്നു.
-
🏏 5/31 and 35 runs 🏏
— ICC (@ICC) February 5, 2022 " class="align-text-top noRightClick twitterSection" data="
Raj Bawa is the Player of the Match in the #U19CWC Final for his all-round performance 🌟 pic.twitter.com/kLFUDDXge0
">🏏 5/31 and 35 runs 🏏
— ICC (@ICC) February 5, 2022
Raj Bawa is the Player of the Match in the #U19CWC Final for his all-round performance 🌟 pic.twitter.com/kLFUDDXge0🏏 5/31 and 35 runs 🏏
— ICC (@ICC) February 5, 2022
Raj Bawa is the Player of the Match in the #U19CWC Final for his all-round performance 🌟 pic.twitter.com/kLFUDDXge0
ഡി.എ.വി ചണ്ഡിഗഡിന്‍റെ ക്രിക്കറ്റ് പരിശീലകനായിരുന്ന പിതാവിന്‍റെ അക്കാദമിയിലാണ് ഇതിഹാസ താരം യുവരാജ് സിങ് ക്രിക്കറ്റ് പരിശീലിച്ചിരുന്നത്. പതിവായി അച്ഛനോടൊപ്പം ധർമ്മശാലയിലേക്ക് പോവുമായിരുന്ന ബാവ ഒരുപാട് മത്സരങ്ങൾ കണ്ടു. അതിനുശേഷം, ടീം മീറ്റിംഗുകളിൽ പങ്കെടുത്ത് തുടങ്ങിയപ്പോഴാണ് ക്രിക്കറ്റിനോടുള്ള താൽപ്പര്യം ഉടലെടുക്കുന്നത്.
അതിനുശേഷമാണ് കളി കാര്യമായി തുടങ്ങിയത്. രാജ് ക്രിക്കറ്റിന് മുൻഗണന നൽകാൻ തീരുമാനിച്ചപ്പോൾ മകൻ തന്‍റെ വഴിയെ ആണെന്നതിൽ സുഖ്‌വീന്ദറിലെ കോച്ച് സന്തോഷിച്ചു. തുടർന്ന് അദ്ദേഹം പിതാവിനൊപ്പം അക്കാദമിയിലേക്ക് പോകാൻ തുടങ്ങി, അവിടെ വെച്ചാണ് യുവരാജ് സിങിനോട് ഇഷ്‌ടം തുടങ്ങുന്നത്.
"എന്‍റെ പിതാവാണ് യുവരാജ് സിങ്ങിനെ പരിശീലിപ്പിച്ചത്. കുട്ടിക്കാലത്ത് ഞാൻ അദ്ദേഹത്തെ കാണുമായിരുന്നു. ബാറ്റ് ചെയ്യുമ്പോൾ ഞാൻ യുവരാജ് സിങ്ങിനെ അനുകരിക്കുമായിരുന്നു. ഞാൻ അദ്ദേഹത്തിന്‍റെ ബാറ്റിംഗ് വീഡിയോകൾ കണ്ടു. അദ്ദേഹമാണ് എന്‍റെ റോൾ മോഡൽ" ഇന്ത്യയ്ക്ക് വേണ്ടി അണ്ടർ 19 ലോകകിരീടം ഉയർത്തിയ ശേഷം രാജ് പറഞ്ഞു.
തന്‍റെ റോൾ മോഡൽ ഒരു ഇടംകയ്യൻ എന്ന കാരണത്താൽ വലംകൈയ്യനായി ബാറ്റ് ചെയ്യുന്നത് സങ്കൽപ്പിക്കാൻ പോലും രാജ് ബാവയ്ക്ക് കഴിയുമായിരുന്നില്ല. പഞ്ചാബ് അണ്ടർ 16 ടീമിൽ ഇടം നേടിയതിന് ശേഷമാണ് രാജിന് ഒരു മികച്ച പേസ് ബൗളറുടെ കഴിവുണ്ടെന്ന് ബാവയുടെ അച്ഛൻ മനസിലാക്കുന്നത്. മറ്റാരേക്കാളും നന്നായി പന്തെറിയാൻ അദ്ദേഹത്തിന് കഴിയുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു അച്ഛന്‍ അതിന് ശേഷമാണ് രാജിനെ ഒരേ സമയം ബൗളിങിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുന്നത്.
അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ അഞ്ചാം കിരീടം നേടിയപ്പോൾ രാജ് ബാവയുടെ ഓള്‍ റൗണ്ട് മികവാണ് നിര്‍ണായകമായത്. അഞ്ച് വിക്കറ്റെടുക്കുകയും ബാറ്റിംഗിനിറങ്ങി നിര്‍ണായക 35 റണ്‍സെടുക്കുകയും ചെയ്‌തിരിന്നു രാജ്. ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും രാജ് തന്നെയാണ്.
ഉഗാണ്ടക്കെതിരെ 162 റൺസ് സ്വന്തമാക്കിയപ്പോൾ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളില്‍ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ രാജ് ബാവ സ്വന്തം പേരിലാക്കിയിരുന്നു. ഒരുപാടു വർഷമായി ടീം ഇന്ത്യ ആഗ്രഹിക്കുന്ന ഓൾറൗണ്ടർ സ്ഥാനത്തേക്ക് രാജ് ബാവ വരും കാലങ്ങളിൽ എത്തിപ്പെടുമെന്ന് വിശ്വസിക്കാം.
ALSO READ:Under-19 world cup: ഇന്ത്യയ്ക്ക് അഞ്ചാം കൗമാര കിരീടം, ഫൈനലില്‍ തോല്‍പ്പിച്ചത് ഇംഗ്ലണ്ടിനെ