ETV Bharat / bharat

'വലിയ ആഘോഷത്തിന് തയ്യാറാകൂ' ; പ്രഭാസിന്‍റെ പുതിയ പോസ്‌റ്ററിനൊപ്പം സലാര്‍ ട്രെയിലര്‍ റിലീസ് പ്രഖ്യാപനം - സലാര്‍ ടീസര്‍

Salaar trailer release date : ടീസര്‍ റിലീസിന് പിന്നാലെ സലാര്‍ ട്രെയിലര്‍ റിലീസ് അപ്‌ഡേറ്റ് പുറത്ത്. നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് സലാര്‍ ട്രെയിലര്‍ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്.

Prabhas  Prithviraj Sukumaran  Shruti Haasan  Jagapathi Babu  Salaar Part 1 Ceasefire  Prashanth Neel of KGF  സലാര്‍ ട്രെയിലര്‍ റിലീസ്  സലാര്‍ ട്രെയിലര്‍  സലാര്‍  പ്രഭാസ്  സലാര്‍ ഭാഗം 1  സലാര്‍ ടീസര്‍  സലാര്‍ റിലീസ്
Salaar Makers drop new poster of Prabhas
author img

By ETV Bharat Kerala Team

Published : Nov 12, 2023, 5:29 PM IST

രാധകര്‍ കാത്തിരിക്കുകയാണ് പ്രഭാസിന്‍റെ (Prabhas) 'സലാര്‍ ഭാഗം 1 - സീസ്‌ഫയറി'നായി (Salaar: Part 1 - Ceasefire). അടുത്തിടെ 'സലാറിന്‍റെ' ആദ്യ ടീസര്‍ റിലീസ് ചെയ്‌തിരുന്നു (Salaar Teaser). ഇതോടെ 'സലാറി'നായുള്ള ആരാധകരുടെ ആകാംക്ഷ വര്‍ദ്ധിച്ചു. ശേഷം ട്രെയിലറിനായുള്ള കാത്തിരിപ്പിലായി ആരാധകര്‍.

ഇപ്പോഴിതാ 'സലാര്‍' ട്രെയിലര്‍ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഡിസംബര്‍ 1നാണ് 'സലാര്‍' ട്രെയിലര്‍ റിലീസ് ചെയ്യുക (Salaar Trailer Release). ദീപാവലിയോടനുബന്ധിച്ച് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് (Hombale Films) ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ചിത്രത്തില്‍ നിന്നുള്ള പ്രഭാസിന്‍റെ പുതിയ പോസ്‌റ്ററിനൊപ്പമായിരുന്നു നിര്‍മാതാക്കളുടെ പുതിയ പ്രഖ്യാപനം.

'വലിയ ആഘോഷത്തിന് തയ്യാറാകൂ. സലാര്‍ ഭാഗം 1 - സീസ്‌ഫയര്‍' ട്രെയിലർ ഡിസംബർ 1ന് രാത്രി 7:19ന് റിലീസ് ചെയ്യും. എല്ലാവർക്കും ദീപാവലി ആശംസകൾ!. നിങ്ങളുടെ കലണ്ടറുകളില്‍ ഈ തീയതി അടയാളപ്പെടുത്തുക'.

Also Read: സലാർ വരുന്നത് ഞെട്ടിക്കാൻ തന്നെ, സിനിമയ്ക്കായി വാങ്ങിയത് 750 വാഹനങ്ങള്‍

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. ശ്രുതി ഹാസൻ (Shruti Haasan) നായികയായും എത്തുന്നു. ജഗപതി ബാബു (Jagapathi Babu) സുപ്രധാന വേഷത്തിലും എത്തും.

'സലാറി'ന്‍റെ ആക്ഷന്‍ സീക്വന്‍സുകളെ കുറിച്ചുള്ള ഒരു വാര്‍ത്ത അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി നിര്‍മാതാക്കള്‍ ജീപ്പുകള്‍, ടാങ്കുകള്‍, ട്രക്കുകള്‍ ഉള്‍പ്പടെ 750ലധികം വാഹനങ്ങള്‍ വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്.

'സലാറില്‍ ധാരാളം ഓൺ-ഗ്രൗണ്ട് ആക്ഷൻ രംഗങ്ങള്‍ ഉള്ളതിനാൽ ജീപ്പുകൾ, ട്രക്കുകൾ, ടാങ്കുകൾ തുടങ്ങി 750ലധികം വ്യത്യസ്‌ത വാഹനങ്ങളാണ് ചിത്രീകരണത്തിനായി വാങ്ങിയിട്ടുള്ളത്. ഏതൊരു ഹോളിവുഡ് സിനിമയുടെയും വലിയ യുദ്ധ സീക്വൻസ് പോലെ വലുതാണ് സലാറിനും' - സിനിമയോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Also Read: Salaar Team Birthday Gift To Prabhas : പ്രഭാസിന് പിറന്നാൾ സമ്മാനവുമായി 'സലാര്‍' ടീം; ആശംസകൾ നേർന്ന് പൃഥ്വിരാജ്

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഐമാക്‌സ്‌ ഫോർമാറ്റിലാണ് സലാര്‍ അവതരിപ്പിക്കുക. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 22നാണ് തിയേറ്ററുകളില്‍ എത്തുക. തെലുഗു, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

നേരത്തെ സെപ്‌റ്റംബർ 28ന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സിനിമ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വന്നതിനാലാണ് കാലതാമസം നേരിട്ടത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം രണ്ട് വർഷമായി നിർമാണത്തിലാണ്.

Also Read: Salaar vs Dunki Release Clash : സലാർ - ഡങ്കി റിലീസ് ക്ലാഷ് മാറി ? ; പ്രഭാസ് ചിത്രത്തിനുവേണ്ടി ഷാരൂഖ് വഴിമാറിയതായി സൂചന

അതേസമയം രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍റെ ഡങ്കിയും ഡിസംബര്‍ 22നാണ് റീലീസിനെത്തുന്നത്. ബോക്‌സ്‌ ഓഫീസില്‍ ഇരു ചിത്രങ്ങളും ഏറ്റുമുട്ടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഷാരൂഖ്, പ്രഭാസ് ആരാധകര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.