ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷൂ നിര്‍മാണ ഫാക്ടറിയില്‍ വൻ തീപിടിത്തം. ഉദ്യോഗ് നഗറിലുള്ള ഷൂ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല.
തിങ്കളാഴ്‌ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയുടെ 24 യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ALSO READ: ഇന്ധന വില വർധന; സംസ്ഥാനത്ത് ഇന്ന് ചക്രസ്തംഭന സമരം
ജൂണ്‍ 13ന് ഡൽഹിയില്‍ 270ഓളം റോഹിംഗ്യൻ അഭയാർഥികളുണ്ടായിരുന്ന 56 ക്യാമ്പിൽ തീപിടിത്തമുണ്ടായിരുന്നു. കാളിന്ദി കുഞ്ച് മെട്രോ സ്റ്റേഷന് സമീപമുള്ള ക്യാമ്പിലായിരുന്നു തീപിടിത്തം.