ETV Bharat / bharat

നിര്‍ത്തിയിട്ട ബസിന് പിന്നില്‍ ബസിടിച്ച് അപകടം; ഗാന്ധിനഗറില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം

ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. പത്തു പേരും സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു

Major accident in Gandhinagar gujarat  Major accident  Bus accident in Gandhinagar gujarat  ബസുകള്‍ കൂട്ടിയിച്ച് അപകടം  ഗാന്ധിനഗര്‍
ഗാന്ധിനഗറില്‍ ബസുകള്‍ കൂട്ടിയിച്ച് അപകടം
author img

By

Published : May 10, 2023, 12:16 PM IST

Updated : May 10, 2023, 1:27 PM IST

ഗാന്ധിനഗര്‍: വാഹനം കാത്തുനിന്ന യാത്രക്കാര്‍ക്ക് മേല്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് പാഞ്ഞുകയറി പത്ത് പേര്‍ക്ക് ദാരുണാന്ത്യം. ഗാന്ധിനഗര്‍ കലോല്‍ താലൂക്കിലെ അംബിക നഗര്‍ ബസ്‌ സ്റ്റാന്‍ഡിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അംബിക നഗര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ചില യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു. ഈ സമയം അപകടത്തില്‍പെട്ട സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡിന് പുറത്ത് നിര്‍ത്തിയിട്ടിരുന്നു. ഈ ബസിന് പിന്നില്‍ മറ്റൊരു ബസ് ഇടിച്ചതാണ് അപകടത്തിന് കാരണം.

ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് യാത്രക്കാര്‍ക്ക് മേല്‍ കയറി ഇറങ്ങുകയായിരുന്നു. അപകട സമയത്ത് ബസിനകത്ത് ആരും ഉണ്ടായിരുന്നില്ല. യാത്രക്കാരില്‍ പത്ത് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ കലോലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Last Updated : May 10, 2023, 1:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.