ന്യൂഡല്‍ഹി : മഹീന്ദ്ര & മഹീന്ദ്ര വാഹനങ്ങള്‍ക്ക് വില കൂടും. കമ്പനി പുറത്തിറക്കുന്ന എല്ലാ മോഡലുകളുടേയും വില 2.5 ശതമാനം വര്‍ധിപ്പിച്ചു. വിവിധ മോഡലുകള്‍ക്കനുസരിച്ച് 10,000 മുതല്‍ 63,000 രൂപവരെയാണ് എക്‌സ് ഷോറൂം വിലയില്‍ ഉണ്ടാകുന്ന വര്‍ധന.
വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്‌തുക്കളായ സ്റ്റീല്‍, പല്ലാഡിയം, അലൂമിനിയം മുതലായവയ്ക്ക് അടിക്കടിയുണ്ടാകുന്ന വില വര്‍ധനവാണ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് മഹീന്ദ്ര&മഹീന്ദ്ര പുറത്തിറക്കിയ വാര്‍ത്താകുറിപ്പല്‍ വ്യക്‌തമാക്കി. അസംസ്‌കൃത വസ്‌തുക്കളില്‍ ഉണ്ടായ വില വര്‍ധനവിന്‍റെ ചെറിയ ശതമാനം മാത്രമേ ഉപഭോക്‌താക്കളിലേക്ക് പകര്‍ന്നിട്ടുള്ളൂവെന്നും കമ്പനി പറയുന്നു.
മാരുതി സുസൂക്കിയും അവരുടെ എല്ലാ മോഡല്‍ വാഹനങ്ങള്‍ക്കും വില കൂട്ടിയിരുന്നു. അസംസ്‌കൃത വസ്‌തുക്കള്‍ക്കുണ്ടായ വില വര്‍ധനവാണ് മാരുതി സുസൂക്കിയും കാരണമായി പറഞ്ഞിരുന്നത്.