മുംബൈ: മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിനുള്ളിൽ 25,833 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 23,96,340 ആയി. 58 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 53,138 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 21,75,565 ആണ്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,66,353 ആയി.
24 മണിക്കൂറിനുള്ളിൽ പൂനെയിൽ മാത്രം 4,965 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്‌തത് പൂനെയിലാണ്. ഇവിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,833 ആണ്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,53,532 ആയി . 31 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ മരണസംഖ്യ 9,486 ആയി ഉയർന്നിട്ടുണ്ട്.