മുംബൈ: മഹാരാഷ്‌ട്രയിൽ കൊവിഡ് കേസിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 41,327 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 29 മരണവും മഹാരാഷ്‌ട്രയിൽ സ്ഥിരീകരിച്ചുണ്ട്. എട്ട് പേർക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ശനിയാഴ്‌ച 42,462 കൊവിഡ് കേസുകളായിരുന്നു മഹാരാഷ്‌ട്രയിൽ രേഖപ്പെടുത്തിയത്.
ALSO READ: Covid 19 India: കർണാടകയിൽ കുതിച്ചുയർന്ന് കൊവിഡ്; 34,047 പേർക്ക് കൂടി രോഗം
24 മണിക്കൂറിനിടെ മഹാരാഷ്‌ട്രയിൽ 40,386 പേരാണ് രോഗമുക്‌തരായത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗമുക്‌തരുടെ എണ്ണം 68,00,900 ആയി ഉയർന്നു. 94.3 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്‌തി നിരക്ക്.