മുംബൈ : കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ ആരംഭിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം അവരുടെ വിദ്യാഭ്യാസം, മറ്റ് ദൈനംദിന ആവശ്യങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്‌കരിക്കുമെന്ന് വനിത-ശിശു ക്ഷേമ മന്ത്രി യശോമതി താക്കൂർ അറിയിച്ചു.
also read:പുതുച്ചേരിയിൽ ഇളവുകളോടെ ലോക്ക്‌ഡൗൺ ജൂൺ 21 വരെ നീട്ടി
ഈ ആഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇക്കാര്യത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും. കൊവിഡ് മൂലം മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ച് ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തുമെന്ന് ഈ മാസം ആദ്യം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
പ്രതിമാസം 1,125 രൂപ അലവൻസും നല്‍കും. കുട്ടികൾക്ക് എല്ലാത്തരം പിന്തുണയും നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.