ETV Bharat / bharat

കൊവിഡ് രണ്ടാം തരംഗത്തെ മറികടന്ന് ധാരാവി - ധാരാവി പാറ്റേൺ

ധാരാവിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 6863 ആണ്.

Dharavi  Dharavi overcomes second wave  second wave  coronavirus  ധാരാവി  ധാരാവി കൊവിഡ്  കൊവിഡ്  ധാരാവിയിലെ കൊവിഡ്  ധാരാവി പാറ്റേൺ  മിഷൻ സീറോ
ധാരാവിയിലെ കൊവിഡ്
author img

By

Published : Jun 18, 2021, 6:43 AM IST

മുംബൈ: കൊവിഡ് രണ്ടാം തരംഗം സൃഷ്‌ടിച്ച പ്രതിസന്ധികളിലൂടെ രാജ്യം കടന്നു പോമ്പോൾ ആശ്വാസത്തിന്‍റെ കണക്കുമായി ധാരാവി. ജൂൺ 17 മുതൽ പൂജ്യം മുതൽ മൂന്നു പേർക്ക് വരെ കൊവിഡ് സ്ഥിരീകരിച്ചതായാണ് കണക്കുകൾ. ജൂൺ 17ന് ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ധാരാവിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 6863 ആണ്. 6498 പേർ രോഗമുക്തി നേടുകയും ചെയ്‌തു. നിലവിൽ ആറു കൊവിഡ് രോഗികൾ മാത്രമാണ് ഇവിടെയുള്ളത്.

കൊവിഡ് ഒന്നാം തരംഗം ധാരാവിയിൽ

കൊവിഡ് വ്യാപനത്തെ തുടർന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവി കഴിഞ്ഞ വർഷം ഒരു ഹോട്ട്‌സ്‌പോട്ടായി മാറിയിരുന്നു. ഏപ്രിൽ ഒന്നിനാണ് ഇവിടെ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുകയും ചെയ്‌തു.

ധാരാവിയിലെ കൊവിഡ് രണ്ടാം തരംഗം

കൊവിഡ് രണ്ടാം തരംഗം ഫെബ്രുവരിയോടെ മുംബൈയിൽ എത്തുകയും പിന്നീട് ധാരാവിയിലേക്കും വ്യാപിക്കുകയും ചെയ്‌തു. തുടർന്ന് കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. ജൂൺ 14, 15 തീയതികളിൽ ഈ പ്രദേശത്ത് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. ഇത് എട്ടാം തവണയാണ് ഈ പ്രദേശത്ത് ആർക്കും കൊവിഡ് സ്ഥിരീകരിക്കാതെയിരിക്കുന്നത്. ധാരാവി പാറ്റേൺ, മിഷൻ സീറോ, ധാരാവിക്കാർസ് എന്നിവയുടെ പിന്തുണയോടെ ധാരാവിയിലെ കൊവിഡ് വ്യാപനം തടയുന്നതിൽ മുനിസിപ്പൽ ഭരണകൂടവും ആരോഗ്യവകുപ്പും വിജയിച്ചതായി അസിസ്‌റ്റന്‍റ് കമ്മിഷണർ കിരൺ ദിഘവ്‌കർ പറഞ്ഞു.

Also Read: രാജ്യത്ത് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചരുടെ എണ്ണം 5 കോടി പിന്നിട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.