മുംബൈ: പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ. വിഷയത്തില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് രാജ് ഭവന് പുറത്ത് പാര്‍ട്ടി സംസ്ഥാന ഘടകം പ്രതിഷേധം സംഘടിപ്പിക്കുമെന്നും പടോലെ പറഞ്ഞു.
അതേസമയം പെഗാസസ് ആരോപണത്തെക്കുറിച്ച് സംയുക്ത പാർലമെന്‍ററി കമ്മിറ്റിയും സുപ്രീം കോടതിയും അന്വേഷണം നടത്തണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മൊത്തം പ്രതിപക്ഷ അംഗങ്ങളുടെയും ആവശ്യം കൂടിയാണിതെന്നും സഞ്ജയ് റാവത്ത് ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു.
എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെ തള്ളി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഫോണ്‍ ചോര്‍ത്തലില്‍ പങ്കില്ലെന്നും ആളുകളിൽ സർക്കാർ നിരീക്ഷണം നടത്തുന്നുവെന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പുറത്തുവന്ന റിപ്പോര്‍ട്ടെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആരോപണം.
also read: 2040ൽ ലോകത്തെ കാത്തിരിക്കുന്നത് സർവനാശം? 1972ലെ പഠനങ്ങൾ ശരിവച്ച് പുതിയ പഠനം