മുംബൈ: രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വ്യാഴാഴ്‌ച വിശ്വാസ വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് മഹാരാഷ്‌ട്ര. ആകെ 288 അംഗങ്ങളാണ് സഭയിലുള്ളത്. 144 സീറ്റാണ് കേവലഭൂരിപക്ഷം. 47 വിമത എം.എല്‍.എമാരാണ് ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ഗുവാഹത്തിയിലെ റിസോര്‍ട്ടില്‍ ക്യാമ്പ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന നിയമസഭയിലെ പാര്‍ട്ടികളുടെ ആകെ അംഗസംഖ്യ സംബന്ധിച്ച് പരിശോധിക്കാം.
- ശിവസേന - 55
- എൻ.സി.പി - 53
- കോൺഗ്രസ് - 44
- ബി.ജെ.പി - 106
- ബഹുജൻ വികാസ് അഘാഡി - 3
- സമാജ്‌വാദി പാർട്ടി - 2
- എ.ഐ.എം.ഐ.എം - 2
- പ്രഹർ ജനശക്തി പാർട്ടി - 2
- എം.എന്‍.എസ് - 1
- സി.പി.എം - 1
- പി.ഡബ്യു.പി - 1
- സ്വാഭിമാനി പക്ഷം - 1
- രാഷ്‌ട്രീയ സമാജ് പക്ഷം - 1
- ജൻസുരാജ്യ ശക്തി പാർട്ടി - 1
- ക്രാന്തികാരി ഷേത്കാരി പാർട്ടി - 1
- സ്വതന്ത്രർ - 13
മെയ് മാസത്തില്‍ മരിച്ച ശിവസേന എം.എൽ.എ രമേഷ് ലട്‌കെയുടെ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 55 ശിവസേന എം.എൽ.എമാരിൽ 38 പേരും 10 സ്വതന്ത്രരും ഗുവാഹത്തിയിലാണ്. രണ്ട് എൻ.സി.പി അംഗങ്ങളായ ഉപമുഖ്യമന്ത്രി അജിത് പവാറും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ഛഗന്‍ ഭുജ്ബലും കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. എന്‍.സി.പി അംഗങ്ങളായ അനിൽ ദേശ്‌മുഖും നവാബ് മാലിക്കും നിലവിൽ ജയിലിലുമാണ്.
ALSO READ| മഹാരാഷ്‌ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്; പങ്കെടുക്കുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ