ETV Bharat / bharat

മഹാരാഷ്‌ട്രയിൽ ജനുവരി അഞ്ച്‌ വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി - ഉദ്ദവ്‌ താക്കറെ

യൂറോപ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന യാത്രക്കാർ 14 ദിവസം നിർബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു

മഹാരാഷ്‌ട്ര  night curfew  covid news  കൊവിഡ്‌ വാർത്തകൾ  രാത്രി കർഫ്യൂ ഏർപ്പെടുത്തി  മഹാരാഷ്‌ട്ര സർക്കാർ  ഉദ്ദവ്‌ താക്കറെ  Maharashtra announces night curfew
മഹാരാഷ്‌ട്രയിൽ ജനുവരി അഞ്ച്‌ വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി
author img

By

Published : Dec 21, 2020, 7:31 PM IST

മുംബൈ: മഹാരാഷ്‌ട്രയിലെ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ ജനുവരി അഞ്ച്‌ വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡിസംബർ 22 മുതൽ ജനുവരി അഞ്ച്‌ വരെ രാത്രി 11 മുതൽ രാവിലെ ആറ്‌ മണി വരെയാണ്‌ കർഫ്യൂ.

യൂറോപ്പ്‌, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന യാത്രക്കാർ 14 ദിവസം നിർബന്ധമായും ക്വാറന്‍റൈനിൽ കഴിയണമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഇവർ അഞ്ച്‌ ദിവസത്തിന്‌ ശേഷമോ ഏഴ്‌ ദിവസത്തിന്‌ ശേഷമോ ആർടി - പിസിആർ പരിശോധനയ്‌ക്ക്‌ വിധേയരാകണം. കൊവിഡ്‌ പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ്‌ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.