മുംബൈ: ജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാൻ പുത്തൻ പരീക്ഷണങ്ങളുമായി മഹാരാഷ്ട്ര സർക്കാർ. പൂർണമായും കൊവിഡ് മുക്തമാകുന്ന ആദ്യ ഗ്രാമത്തിന് 50 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഗ്രാമവികസന മന്ത്രി ഹസൻ മുഷ്‌രിഫാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മത്സരത്തില്‍ രണ്ടാമതെത്തുന്ന ഗ്രാമത്തിന് 25 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 15 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ആറ് ഡിവിഷനുകളിലെ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് വീതമാണ് സമ്മാനം ലഭിക്കുക.
കൊവിഡ് വ്യാപനം തുടരുന്ന സംസ്ഥാനത്ത് ജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാൻ വ്യത്യസ്ഥമായ മാർഗങ്ങളാണ് മഹാരാഷ്ട്ര സര്‍ക്കാർ അവലംബിക്കുന്നത്. രണ്ടാം തരംഗത്തില്‍ രൂക്ഷമായ രോഗവ്യാപനമാണ് സംസ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ രാജ്യവ്യാപകമായി രണ്ടാം തരംഗത്തിന്‍റെ ശക്തി ക്ഷയിച്ചപ്പോള്‍ സംസ്ഥാനത്തും പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,169 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 29,270 പേര്‍ രോഗമുക്തി നേടുകയും ചെയ്കു. 94.54 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്. 285 മരണം കൊവിഡ് മൂലമാണെന്നും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.
also read: മഹാരാഷ്ട്രയിൽ കുട്ടികൾക്കായുള്ള പ്രത്യേക കൊവിഡ് കെയർ സെന്‍റർ സജ്ജമാക്കുന്നു