ETV Bharat / bharat

Maharashtra Politics| ആ തർക്കം തീർന്നു, സത്യപ്രതിജ്‌ഞ കഴിഞ്ഞ് 12 ദിവസത്തിന് ശേഷം അജിത് പവാറിന് ധനകാര്യ വകുപ്പ് അനുവദിച്ച് ഷിൻഡെ - ഏകനാഥ് ഷിൻഡെ

ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ കയ്യിൽ നിന്നും ധനകാര്യ വകുപ്പ് ഒടുവിൽ അജിത് പവാറിന്‍റെ കൈകളിലെത്തി. മറ്റു വകുപ്പുകളും തീരുമാനമാക്കി ഏക്‌നാഥ് ഷിൻഡെ

Ajit Pawar  Finance  Maharashtra  Eknath Shinde  Ajit Pawar gets Finance portfolio  ncp  Nationalist Congress Party  ദേവേന്ദ്ര ഫഡ്‌നാവിസ്  എൻസിപി  നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി  അജിത് പവാറിന് ധനകാര്യ വകുപ്പ്  അജിത് പവാർ  ഏകനാഥ് ഷിൻഡെ
Maharashtra Politics
author img

By

Published : Jul 14, 2023, 6:31 PM IST

Updated : Jul 14, 2023, 10:41 PM IST

മുംബൈ : മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത വിമത നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് അജിത് പവാറിന് ധനകാര്യ വകുപ്പ് അനുവദിച്ചു. സത്യപ്രതിജ്‌ഞ കഴിഞ്ഞ് 12 ദിവസങ്ങൾക്ക് ശേഷം ഇന്നാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വകുപ്പുകൾക്ക് അന്തിമരൂപം നൽകിയത്. ജൂലൈ രണ്ടിനാണ് എൻസിപി പിളരുകയും അജിത് പവാർ അടക്കം ഒൻപത് എംഎൽഎമാർ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്യത്തിലുള്ള ശിവസേന - ബിജെപി സർക്കാരിൽ ചേർന്ന് സത്യപ്രതിജ്‌ഞ ചെയ്യുകയും ചെയ്‌തത്.

സംസ്ഥാനത്തെ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ കയ്യിലായിരുന്നു ആദ്യം ധനകാര്യ വകുപ്പ്. എന്നാൽ പവാർ കുടുംബത്തിന്‍റെ ശക്തികേന്ദ്രമായ പൂനെ ജില്ലയിലെ ബാരാമതി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അജിത് പവാർ ധനകാര്യ വകുപ്പ് വേണമെന്ന് നിർബന്ധം പിടിച്ചിരുന്നു. തുടർന്ന് അജിത് പവാറിന് ധനകാര്യ വകുപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിൽ തന്നെ വാദ - പ്രതിവാദങ്ങൾ നടക്കുകയും ചെയ്‌തു.

ഇതിനൊടുവിലാണ് ധനകാര്യം അജിത് പവാറിന് തന്നെ നൽകാമെന്ന തീരുമാനത്തിൽ ഷിൻഡെ സർക്കാർ എത്തിയത്. ക്യാബിനറ്റ് മന്ത്രി ഛഗൻ ഭുജ്‌ബലിന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രാലയത്തിന്‍റെ ചുമതലയും അനിൽ പാട്ടീലിന് ദുരിതാശ്വാസ, പുനരധിവാസം, ദുരന്തനിവാരണ വകുപ്പിന്‍റെ ചുമതലയുമാണ് നൽകിയിട്ടുള്ളത്. എൻസിപിയിൽ നിന്ന് പുറത്താക്കപ്പെട്ട സുനിൽ തത്‌കരെയുടെ മകൾ അദിതി തത്‌കരെ സംസ്ഥാനത്തെ പുതിയ വനിത ശിശു വികസന മന്ത്രിയാകും. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ അനന്തരവനായ ധനഞ്‌ജയ് മുണ്ടെയ്‌ക്ക് കൃഷി വകുപ്പും, ദിലീപ് വാൽസെ പാട്ടീലിന് റവന്യൂ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുമാണ് അനുവദിച്ചിട്ടുള്ളത്.

പവാർ - പവാർ പോര് : ജൂലൈ രണ്ടിന് എൻസിപി പിളരുകയും പാർട്ടി രണ്ട് തട്ടിലാവുകയും ചെയ്‌തതോടെ ശരദ് പവാറും അജിത് പവാറും തമ്മിലുള്ള ആരോപണ - പ്രത്യാരോപണങ്ങൾ ഇതുവരെയും അടങ്ങിയിട്ടില്ല. ശരദ് പവാറിന് വിരമിക്കാനുള്ള പ്രായമായെന്ന അജിത് പവാറിന്‍റെ വിവാദ പരാമർശമാണ് കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്‌ട്രയിൽ കൊടുങ്കാറ്റായത്. എന്നാൽ താന്‍റെ പ്രായം 82 വയസോ 92 വയസോ ആയാലും താൻ തന്നെയാണ് എൻസിപി അധ്യക്ഷനെന്ന് പറഞ്ഞ ശരദ് പവാർ, താൻ ക്ഷീണിതനോ വിരമിച്ചവനോ അല്ലെന്ന വാജ്‌പേയിയുടെ വാക്കുകളിലൂടെ അജിത്തിന് മറുപടി നൽകി.

also read : Maharashtra Politics| 'ഞാൻ ക്ഷീണിതനോ വിരമിച്ചവനോ അല്ല', വിരമിക്കാൻ നിർദേശിച്ച അജിത് പവാറിന് മറുപടി നൽകി ശരദ് പവാർ

ഇതിനിടെ താനാണ് പാർട്ടി അധ്യക്ഷനെന്ന് കാണിച്ച് അജിത് പവാർ പാർട്ടി പേരിനും ചിഹ്നത്തിനുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. തുടർന്ന് ശരദ് പവാർ തന്‍റെ ഡൽഹിയിലുള്ള വസതിയിൽ പാർട്ടി എക്‌സിക്യുട്ടീവ് യോഗം ചേരുകയും അജിത് പവാർ ഉൾപ്പടെ മറുകണ്ടം ചാടിയ എല്ലാ എംഎൽഎമാരേയും എൻസിപിയിൽ നിന്ന് പുറത്താക്കിയതായി പ്രമേയം പാസാക്കുകയും ചെയ്‌തു.

Last Updated : Jul 14, 2023, 10:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.