ETV Bharat / bharat

റോഡിലെ കുഴിക്ക് പരിഹാരമില്ല; ചെളിവെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ച് വനിത എംഎൽഎ - Nishikant Dubey

ജാർഘണ്ഡിലെ ഗോഡ്ഡ ജില്ലയിലെ മഹാഗാമ എംഎൽഎയായ ദീപിക പാണ്ഡെയാണ് റോഡിലെ കുഴിയിലെ ചെളിവെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ചത്

MLA stages protest by taking bath in mud water  റോഡിലെ കുഴിയിൽ കുളിച്ചുകൊണ്ട് പ്രതിഷേധം  ചെളിവെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ച് വനിത എംഎൽഎ  ജാർഘണ്ഡ് എംഎൽഎയുടെ പ്രതിഷേധം  മഹാഗാമ എംഎൽഎയായ ദീപിക പാണ്ഡെ  Mahagama MLA Deepika Pandey  നിഷികാന്ത് ദുബെ  Nishikant Dubey  MLA Deepika Pandey Singh staged a unique protest
റോഡിലെ കുഴിക്ക് പരിഹാരമില്ല; കുഴിയിലെ ചെളിവെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ച് വനിത എംഎൽഎ
author img

By

Published : Sep 21, 2022, 9:51 PM IST

ഗോഡ്ഡ (ജാർഘണ്ഡ്): റോഡിന്‍റെ ശോചനീയാവസ്ഥക്കെതിരെ വേറിട്ട പ്രതിഷേധവുമായി വനിത എംഎൽഎ. ജാർഘണ്ഡിലെ ഗോഡ്ഡ ജില്ലയിലെ മഹാഗാമ എംഎൽഎയായ ദീപിക പാണ്ഡെയാണ് റോഡിലെ കുഴിയിൽ ഇരുന്ന് ചെളിവെള്ളത്തിൽ കുളിച്ചുകൊണ്ട് വേറിട്ട പ്രതിഷേധം നടത്തിയത്. എംഎൽഎയുടെ പ്രതിഷേധം കാണാൻ നൂറ് കണക്കിന് പേരാണ് ഗോഡ്ഡ-പിർപൈന്തി എൻഎച്ച് 133ലെ സിദ്ധോ കൻഹു ചൗക്കിലെ റോഡിൽ തടിച്ച് കൂടിയത്.

റോഡിലെ കുഴിക്ക് പരിഹാരമില്ല; കുഴിയിലെ ചെളിവെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ച് വനിത എംഎൽഎ

റോഡിന്‍റെ ദുരവസ്ഥയ്‌ക്ക് കാരണം ഗോഡ്ഡ എംപി നിഷികാന്ത് ദുബെയാണെന്ന് ആരോപിച്ചുകൊണ്ടാണ് ദീപിക പാണ്ഡെ പ്രതിഷേധം നടത്തിയത്. റോഡ് പുനർനിർമിക്കാമെന്ന് ഏറെ കാലമായി ഉറപ്പ് നൽകുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഒന്നും തന്നെ ഉണ്ടാകുന്നില്ല. ദേശീയ പാതയിലെ റോഡിന്‍റെ അവസ്ഥയാണിതെന്ന് നാം മനസിലാക്കണം, ദീപിക പാണ്ഡെ പറഞ്ഞു.

ഇത് കൂടാതെ മഹാഗാമ, മെഹ്‌റമ, താക്കൂർഗംഗതി ബ്ലോക്കുകളിലെ റോഡിന്‍റെ ദുരവസ്ഥയ്‌ക്ക്‌ ഉത്തരവാദിയും എംപി നിഷികാന്ത് ദുബെയാണ്. റോഡ് മാത്രമല്ല 300 കിടക്കകളുള്ള ഒരു ആശുപത്രിയുടെ നിർമാണവും ഇവർ പല കാരണങ്ങളാൽ തടസപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്രത്തിൽ നിന്നും അവരുടെ പ്രതിനിധികളിൽ നിന്നും മാറ്റം പ്രതീക്ഷിക്കുന്നത് അർഥശൂന്യമാണ്, ദീപിക പാണ്ഡെ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.