ETV Bharat / bharat

ആഭരണങ്ങളും പണവും മോഷ്ടിച്ചു; മുംബൈയില്‍ 32കാരി പിടിയില്‍ - മോഷ്ടിച്ചു

കോലാപ്പൂർ സ്വദേശിയായ പ്രതി ഒരു മാസക്കാലമായി റബാലെയിലെ ഫ്ലാറ്റിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു

Woman  jewellery  Navi Mumbai  police  പ്രതി  മോഷ്ടിച്ചു  പൊലീസ്
പരിചയക്കാരിയുടെ വീട്ടിൽ നിന്നും 7.84 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ചു; 32കാരി പിടിയില്‍
author img

By

Published : Mar 10, 2021, 10:49 AM IST

താനെ: നവി മുംബൈയില്‍ പരിചയക്കാരിയുടെ വീട്ടിൽ നിന്നും 7.84 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ 32കാരിയെ അറസ്റ്റ് ചെയ്തു. കോലാപ്പൂർ സ്വദേശിയാണ് അറസ്റ്റിലായത്. പ്രതി ഒരു മാസക്കാലമായി ഇവരുടെ റബാലെയിലെ ഫ്ലാറ്റിൽ പേയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് രണ്ട് വരെ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വീട്ടുടമ സ്വദേശത്തേക്ക് പോയിരുന്നു. ഈ സമയത്താണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയുടെ പക്കല്‍ നിന്നും 6.67 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവയ്ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഐപിസി 380 പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.