ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ 2.7 ലക്ഷത്തിലധികം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു; ഉയര്‍ന്ന പ്രതിദിന നിരക്ക് - maharashtra covid vaccination drive

ബുധനാഴ്‌ച മാത്രം 2,74,037 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ നല്‍കിയത്. ഇതുവരെ 36 ലക്ഷത്തിലധികം പേര്‍ മഹാരാഷ്‌ട്രയില്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചു.

മഹാരാഷ്‌ട്ര  മഹാരാഷ്‌ട്ര കൊവിഡ്  2.7 ലക്ഷത്തിലധികം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു  കൊവിഡ് വാക്‌സിന്‍  കൊവിഡ് 19  Over 2.7 lakh people get COVID-19 vaccine jab  maharashtra  maharashtra covid vaccination drive  covid 19
മഹാരാഷ്‌ട്രയില്‍ 2.7 ലക്ഷത്തിലധികം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു; ഉയര്‍ന്ന പ്രതിദിന നിരക്ക്
author img

By

Published : Mar 18, 2021, 7:37 PM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ ദിവസം 2.7 ലക്ഷത്തിലധികം ആളുകള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെയുണ്ടായതില്‍ ഉയര്‍ന്ന പ്രതിദിന നിരക്കാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്‌ച 2,74,037 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്‍ നല്‍കി. ഇതുവരെ 36,39,989 പേരാണ് ജനുവരി 16 മുതല്‍ ആരംഭിച്ച കൊവിഡ് വാക്‌സിനേഷന്‍ യഞ്ജത്തില്‍ പങ്കാളികളായത്. ബുധനാഴ്‌ച വാക്‌സിന്‍ സ്വീകരിച്ചവരില്‍ 1,70,837 പേര്‍ മുതിര്‍ന്ന പൗരന്മാരാണ്. 40നും 60 നും ഇടയില്‍ പ്രായമുള്ള 37437 പേരും വാക്‌സിന്‍ സ്വീകരിച്ചു.

അതേസമയം ബുധനാഴ്‌ച 13,782 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചു. 17,971 മുന്‍നിര പ്രവര്‍ത്തകരും വാക്‌സിന്‍ രണ്ടാം ഡോസ് എടുത്തു. മഹാരാഷ്‌ട്രയില്‍ ഇതുവരെ 3,89,002 ആരോഗ്യ പ്രവര്‍ത്തകരും 1,04,498 മുന്‍നിര പ്രവര്‍ത്തകരും വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.