മുംബൈ: മഹാരാഷ്‌ട്രയില്‍ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. ഭീവാണ്ടി നഗരത്തിലെ എഞ്ചിനീയറിംഗ് കമ്പനിയില്‍ ഡിസംബര്‍ 9നാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ജെഇ മെക്കാനിക്കല്‍ കമ്പനി ഉടമയും രണ്ട് പേര്‍ക്കുമെതിരെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. കമ്പനി ഉടമ പുരുഷോത്തം അത്താര്‍ഡെ (48), എച്ച് ആര്‍ മാനേജര്‍ മുകേഷ് ശര്‍മ(36), സുപ്രവൈസര്‍ മങ്കേഷ് ഭോസ്‌ലെ (30) എന്നിവരാണ് പൊലീസ് പിടിയിലായത്. നിയമവിരുദ്ധമായി നൈട്രജന്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ജീവനക്കാര്‍ക്ക് സുരക്ഷാ സംവിധാനങ്ങളൊന്നും കമ്പനി നല്‍കിയിരുന്നില്ല.
ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനം; മഹാരാഷ്‌ട്രയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ - Maharashtra
ഭീവാണ്ടി നഗരത്തിലെ എഞ്ചിനീയറിംഗ് കമ്പനിയില്‍ ഡിസംബര്‍ 9നാണ് ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനം നടന്നത്. കമ്പനി ഉടമയും രണ്ട് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.