ETV Bharat / bharat

മഹാരാഷ്‌ട്രയിൽ ലോക്ക്‌ഡൗൺ ഡിസംബര്‍ 31 വരെ നീട്ടി

കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ച സാഹചര്യത്തിലാണ് ലോക്ക് നീട്ടാന്‍ തീരുമാനമായത്

author img

By

Published : Nov 27, 2020, 7:40 PM IST

മഹാരാഷ്‌ട്രയിൽ ലോക്ക്‌ഡൗൺ വീണ്ടും നീട്ടി  ഡിസംബർ 31 വരെയാണ് ലോക്ക് ഡൗൺ കാലാവധി  മഹാരാഷ്‌ട്ര കൊവിഡ്  ഡിസംബർ 31 വരെയാണ് ലോക്ക് ഡൗൺ  മഹാരാഷ്‌ട്ര ലോക്ക് ഡൗൺ  Maha: Existing lockdown restrictions extended till Dec 31  Existing lockdown restrictions extended till Dec 31  Existing lockdown restrictions extended
മഹാരാഷ്‌ട്രയിൽ ലോക്ക്‌ഡൗൺ വീണ്ടും നീട്ടി

മുംബൈ: മഹാരാഷ്‌ട്രയിൽ ലോക്ക്‌ഡൗൺ കാലാവധി വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. കഴിഞ്ഞ മാസങ്ങളിൽ സർക്കാർ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും ആരംഭിച്ചിരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർധിച്ച സാഹചര്യത്തിലാണ് ലോക്ക് ഡൗൺ നീട്ടാന്‍ തീരുമാനമായത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 43,082 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 93,09,788 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 492 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 4,55,555 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.