രാജ്‌ഗഡ് (മധ്യപ്രദേശ്) : 25 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരിയെ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷിച്ചു. മധ്യപ്രദേശിലെ രാജ്‌ഗഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം (Five-year-old girl who fell into 25-ft borewell in Rajgarh rescued). ഒന്‍പത് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് പെണ്‍കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തത്.
ചൊവ്വാഴ്‌ച (ഡിസംബര്‍ 5) വൈകിട്ട് അഞ്ചരയ്ക്ക് പിപിലിയ ഗ്രാമത്തിലുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത് (Girl fell in to borewell in Madhya Pradesh). അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ ഉദ്യോഗസ്ഥരും പ്രാദേശിക ഭരണകൂടവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗം മോഹന്‍ ശര്‍മയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കലക്‌ടര്‍ ഹര്‍ഷ് ദീക്ഷിതിന്‍റെയും എംഎല്‍എ മോഹന്‍ ശര്‍മയുടെയും രക്ഷാപ്രവര്‍ത്തകരുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനം കുട്ടിയെ രക്ഷിച്ചതായി രാജഗഡ് എസ്‌പി ധര്‍മ്മ രാജ് സിങ് മീണ പ്രതികരിച്ചു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.