ഭോപ്പാൽ: മധ്യപ്രദേശിൽ ഇന്ന് 1,345 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ആകെ രോഗബാധിതരുടെ എണ്ണം 2,17,302 ആയി ഉയർന്നു. 11 രോഗികൾ കൂടി വൈറസിന് കീഴടങ്ങി. ഇതുവരെ സംസ്ഥാനത്ത് 3,358 പേർ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത് 2,00,664 പേരാണ്. ഇന്ന് പുതിയതായി 1,497 ആളുകളും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു.
പുതിയതായി റിപ്പോർട്ട് ചെയ്‌ത മരണങ്ങളിൽ അഞ്ചുപേർ ഇൻഡോർ ജില്ലയിൽ നിന്നും രണ്ട് പേർ ഭോപ്പാലിൽ നിന്നും ഉള്ളവരാണ്. രത്‌ലം, റൈസൻ, പന്ന എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തര്‍ വീതവും രോഗത്തിന് കീഴടങ്ങി. മധ്യപ്രദേശിൽ ഇതുവരെ 39.91 ലക്ഷം സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.