ഇന്‍ഡോര്‍: മധ്യപ്രദേശില്‍ പ്രാദേശിക ബിജെപി നേതാവിനെയും കുടുംബത്തെയും ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. വിദിഷ നഗര്‍ മണ്ഡലം പ്രസിഡന്‍റും മുന്‍ ബിജെപി കോര്‍പ്പറേറ്ററുമായിരുന്ന സഞ്ജീവ് മിശ്ര (45) ഇദ്ദേഹത്തിന്‍റെ ഭാര്യ നീലം (42) പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍മക്കള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റ് ഇട്ട ശേഷമായിരുന്നു ഇവരുടെ ആത്മഹത്യ. പോസ്റ്റ് വായിച്ച് സഞ്ജീവ് മിശ്രയുടെ വീട്ടിലേക്കെത്തിയ പരിചയക്കാരണ് കുടുംബത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബിജെപി നേതാവിനെയും കുടുംബത്തെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.
സഞ്ജീവ് മിശ്രയുടെ ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജില്ല കലക്‌ടര്‍ ഭാര്‍ഗവ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് സമീർ യാദവ് പറഞ്ഞു.