ETV Bharat / bharat

മധ്യപ്രദേശിലും സ്ഥിതി ഗുരുതരം ; ഓക്സിജനും മരുന്നിനും കിടക്കകള്‍ക്കും ക്ഷാമം - Sehore covid bed news

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ മണ്ഡലമായ സേഹോറിലെ ജില്ല ആശുപത്രിയിൽ ആവശ്യത്തിന് കിടക്കകളില്ല.

1
1
author img

By

Published : Apr 22, 2021, 8:14 PM IST

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ സേഹോറിൽ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കൊവിഡ് ബാധിതർക്കുള്ള ഓക്സിജനും കിടക്കകൾക്കും അവശ്യ മരുന്നുകൾക്കും ക്ഷാമം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ മണ്ഡലമായ സേഹോറിലെ ജില്ല ആശുപത്രിയിൽ ആവശ്യത്തിന് കിടക്കകളില്ല.

മധ്യപ്രദേശിൽ കൊവിഡ് രോഗികൾക്കുള്ള കിടക്കകൾക്കും മരുന്നുകൾക്കും ക്ഷാമം

കിടക്കകള്‍ ഒഴിവില്ലെന്ന് ആശുപത്രിയുടെ പ്രധാന ഗേറ്റിൽ പോസ്റ്റർ എഴുതി ഒട്ടിച്ചുവച്ചിട്ടുണ്ട്. മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.

കൊവിഡ് ബാധിതർക്ക് 68 കിടക്കകളാണ് ജില്ല ആശുപത്രിയിലുള്ളത്. സ്പോർട്സ് കോംപ്ലക്സിനെ 60 കിടക്കകളുള്ള ഐസൊലേഷൻ വാർഡാക്കി ചികിത്സാവശ്യങ്ങൾക്കായി മാറ്റിയിട്ടുണ്ട്. എന്നാൽ ഇവിടെയും കിടക്കകള്‍ ഒഴിവില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.