ETV Bharat / bharat

ബിഹാറില്‍ അമിത വേഗതയിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വാഹനം ഇടിച്ച് മൂന്ന് മരണം - ലോഹിയ ചൗക്ക് വഹാനാപകടം

DM Vehicle Crushed Many People in Madhubani: ജില്ല മജിസ്ട്രേറ്റും ഐഎഎസ് ഉദ്യോഗസ്ഥനുമായ വിജയ് പ്രകാശ് മീണയുടെ ഔദ്യോഗിക വാഹനമിടിച്ച് ബിഹാറില്‍ മൂന്ന് മരണം.

dm vehicle crushed many people in madhubani  Madhepura DM Vijay Prakash Meena  DM Vijay Prakash Meena vehicle crushed many people  vehicle crushed many people in madhubani  madhubani road accident  വിജയ് പ്രകാശ് മീണ  വിജയ് പ്രകാശ് മീണ കാര്‍ അപകടം  മധുബനി ജില്ല മജിസ്ട്രേറ്റ് വാഹനാപകടം  ലോഹിയ ചൗക്ക് വഹാനാപകടം  ബിഹാര്‍ ജില്ല മജിസ്‌ട്രേറ്റ് കാര്‍ അപകടം
DM Vehicle Crushed Many People in Madhubani
author img

By ETV Bharat Kerala Team

Published : Nov 21, 2023, 12:50 PM IST

Updated : Nov 21, 2023, 2:56 PM IST

മധുബനി (ബിഹാര്‍): ബിഹാറിലെ മധുബനി ജില്ല മജിസ്ട്രേറ്റും ഐഎഎസ് ഉദ്യോഗസ്ഥനുമായ വിജയ് പ്രകാശ് മീണയുടെ (Madhepura DM Vijay Prakash Meena) ഔദ്യോഗിക വാഹനം ഇടിച്ച് മൂന്ന് മരണം (DM Vehicle Crushed Many People In Madhubani ). പട്‌നയില്‍ നിന്നും മധേപുരയിലേക്ക് പോയ വാഹനം അമിത വേഗതയില്‍ നിയന്ത്രണം വിട്ടാണ് അപകടം. ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു.

മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. എൻഎച്ച് 57ലെ ലോഹിയ ചൗക്കില്‍ ഫുല്‍പര പൊലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത് (Madhepura DM Vijay Prakash Meena Car Accident). അപകടത്തെ തുടർന്ന് ജനങ്ങൾ ദേശീയ പാത ഉപരോധിച്ചു. എന്നാല്‍ അപകട സമയത്ത് വിജയ് പ്രകാശ് മീണ വാഹനത്തില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. അപകടത്തില്‍ വാഹനം പൂർണമായും തകർന്നിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജുൻജുനു യോഗത്തിന് സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 6 പേര്‍ മരിച്ചു. ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ഖിൻവ്‌സർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് അപകടത്തില്‍ മരിച്ചത്.

രാജസ്ഥാനിലെ ചുരുവിലെ സുജൻഗഡ് സദർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. ഏഴ് പൊലീസ് ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ഒരാള്‍ നാഗൗറിലെ ജെ എൽ എൻ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തില്‍ രണ്ട് പേര്‍ സംഭവസ്ഥലത്ത് വച്ചാണ് മരണപ്പെട്ടത്. പരിക്കേറ്റ 4 പേരെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

ജുൻജുനുവിൽ പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ (PM Modis election meeting in Jhunjhunu) സുരക്ഷ ഒരുക്കാനായി ഖിൻവ്‌സാറിൽ നിന്ന് ജുൻജുനുവിലേക്ക് സംഘം പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. രാവിലെ ഖിൻവ്‌സാറിൽ നിന്നുമാണ് ഇവര്‍ യാത്ര തിരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം എതിർദിശയിൽ വന്ന ട്രക്കുമായി കൂട്ടിയിടിക്കുയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ജുൻജുനുവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തിന് സുരക്ഷയൊരുക്കുന്ന ഡ്യൂട്ടിക്കായി പോയിരുന്ന ഏഴ് പൊലീസുകാർ സഞ്ചരിച്ച വാഹനം ഹൈവേയിൽ ട്രോളിയിൽ ഇടിക്കുകയായിരുന്നുവെന്ന് നാഗൗർ ജെ എൽ എൻ ആശുപത്രി ഔട്ട്‌പോസ്റ്റിലെ കോണ്‍സ്റ്റബിള്‍ ഉദ്യോഗസ്ഥനായ രാംകുമാർ പറഞ്ഞു.

Also Read : സ്റ്റേഡിയം തകർന്നുവീണു; രണ്ട് മരണം, 10 പേർക്ക് പരിക്ക്

Last Updated : Nov 21, 2023, 2:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.