ചണ്ഡീഗഡ് : ജില്ല കോടതി സമുച്ചയത്തിൽ സ്‌ഫോടനം ഉണ്ടായ സാഹചര്യത്തില്‍ അന്വേഷണത്തിനായി എൻ.ഐ.എയുടെ രണ്ടംഗ സംഘം ലുധിയാനയിലേക്ക്. ചണ്ഡീഗഡിലെ എൻ.ഐ.എ ബ്രാഞ്ച് ഓഫിസിൽ നിന്നാകും സംഘം പുറപ്പെടുക. കൂടാതെ നാഷണൽ സെക്യൂരിറ്റി ഗാർഡിന്‍റെ ബോംബ് ഡാറ്റാ സെന്‍ററിൽ നിന്നുള്ള സംഘവും ലുധിയാനയിലേക്ക് തിരിച്ചിട്ടുണ്ട്.
READ MORE: ലുധിയാന ജില്ല കോടതി സമുച്ചയത്തിൽ സ്‌ഫോടനം: രണ്ട് മരണം
വ്യാഴാഴ്‌ച ഉച്ചയ്ക്കാണ് ലുധിയാന ജില്ല കോടതി സമുച്ചയത്തിൽ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. കോടതി കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്.
കോടതി സമുച്ചയത്തിൽ പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെത്തി. പഞ്ചാബിന്‍റെ സമാധാനം തകർക്കാനുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പ്രതികരിച്ചു.