ETV Bharat / bharat

ഉത്തർ പ്രദേശിൽ യാത്രക്കാരി എയർലൈൻ ജീവനക്കാരിയുടെ മുഖത്തടിച്ചു; കേസെടുത്ത് പൊലീസ്

ലഖ്‌നൗവില്‍ നിന്നും മുംബൈയിലേക്ക് പോവാനായി വിമാനത്താവളത്തില്‍ അവസാന നിമിഷം എത്തിയ ദമ്പതികള്‍ക്ക് കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സംഭവം. യാത്രക്കാരി എയർലൈൻ ജീവനക്കാരിയുടെ മുഖത്തടിക്കുകയായിരുന്നു.

female passenger slaps akasa air employee  akasa air employee  akasa air  lucknow airport  uttar pradesh  ലക്‌നൗ എയര്‍പോര്‍ട്ട്  ആകാശ എയര്‍ലൈന്‍സ്  യാത്രക്കാരി എയർലൈൻ ജീവനക്കാരിയുടെ കരണത്തടിച്ചു  ഉത്തർ പ്രദേശ്  വിമാനത്താവളം  ലക്‌നൗ വിമാനത്താവളം  ദേശീയ വാര്‍ത്ത
ഉത്തർ പ്രദേശിൽ യാത്രക്കാരി എയർലൈൻ ജീവനക്കാരിയുടെ കരണത്തടിച്ചു; കേസെടുത്ത് പൊലീസ്
author img

By

Published : Aug 2, 2023, 6:27 PM IST

Updated : Aug 2, 2023, 7:39 PM IST

ലഖ്‌നൗ: ഉത്തർ പ്രദേശിലെ ലക്‌നൗ എയര്‍പോര്‍ട്ടില്‍ അവസാന നിമിഷം വിമാനത്തില്‍ കയറാന്‍ തനിക്ക് അനുമതി നിഷേധിച്ച ആകാശ എയർലൈൻ ജീവനക്കാരിയുടെ മുഖത്തടിച്ച് യാത്രക്കാരി. ലഖ്‌നൗവില്‍ നിന്നും മുംബൈയിലേക്ക് പോവാനായി ഭർത്താവിനൊപ്പം എത്തിയ യുവതിയാണ് എയർലൈൻ ജീവനക്കാരിയെ മര്‍ദിച്ചത്. ചൊവ്വാഴ്‌ച നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനൊപ്പം കസ്റ്റമര്‍ കെയര്‍ കൗണ്ടറില്‍ എത്തുകയായിരുന്നുവെന്ന് എയര്‍ലൈന്‍ ജീവനക്കാരി പറയുന്നു. തുടര്‍ന്ന് ആകാശ എയർലൈൻ കമ്പനിയുടെ കൗണ്ടറിൽ നിയമിച്ച വനിതാ ജീവനക്കാരിയോട് യുവതി വിമാനത്തിൽ കയറാൻ അനുമതി തേടിയെങ്കിലും വിമാനം പറന്നുയരാൻ പോകുകയാണെന്നും വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയില്ലെന്നും ജീവനക്കാരി അവരെ അറിയിച്ചു.

ഇതില്‍ പ്രകോപിതയായ യാത്രക്കാരി വനിത എയര്‍ലൈന്‍സ് ജീവനക്കാരിയോട് രോഷാകുലയാവുകയും അവരെ മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും മറ്റൊരു വിമാനത്താവളത്തില്‍ മുംബൈയിലേക്ക് പോയി. സംഭവത്തിന് പിന്നാലെ എയര്‍ലൈന്‍ ജീവനക്കാർ വിമാനത്താവളത്തിലുളള സിഎസ്എഫിലും അടുത്തുളള സരോജിനി നഗർ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി.

സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസെടുത്തതായി സരോജിനി നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ശൈലേന്ദ്രകുമാർ ഗിരി പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കുമാർ ഗിരി പറഞ്ഞു. ലഖ്‌നൗവിലെ ബന്ധുവീട്ടിലേക്ക് വന്ന ദമ്പതികൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വിവരം.

Also Read: IndiGo Airlines| പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ എമർജൻസി വാതിലിന്‍റെ കവർ തുറന്നു ; യാത്രക്കാരൻ കസ്റ്റഡിയിൽ

Last Updated : Aug 2, 2023, 7:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.