ഗുവാഹത്തി: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം. അസം, മണിപൂർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് വെള്ളിയാഴ്ച പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടത്.
അസമിലലെ തേസ്പൂരിൽ 2.04 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്തു.22 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. തേസ്പൂരിൽ നിന്ന് 36 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.
അതേസമയം മണിപ്പൂരിലെ മൊയ്‌റാങിൽ 3.0 തീവ്രതയും, മേഘാലയയിലെ പശ്ചിമ ഖാസിയിൽ 2.6 തീവ്രതയും രേഖപ്പെടുത്തി.
Also read: ഏഴ് കോടി രൂപയുടെ ഹെറോയിനുമായി രണ്ട് പേർ അസമിൽ അറസ്റ്റിൽ