ETV Bharat / bharat

കർണാടകയിൽ കമിതാക്കൾ കൊല്ലപ്പെട്ടു; ദുരഭിമാനക്കൊലയെന്ന് പൊലീസ് - വിജയപുരയിൽ കമിതാക്കൾ കൊല്ലപ്പെട്ടു

പെൺകുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Lovers killed in Vijayapura  Lovers killed in karnataka  karnataka honour killing  കർണാടകയിൽ കമിതാക്കൾ കൊല്ലപ്പെട്ടു  വിജയപുരയിൽ കമിതാക്കൾ കൊല്ലപ്പെട്ടു  കർണാടകയിൽ ദുരഭിമാനക്കൊല
കർണാടകയിൽ ദുരഭിമാനക്കൊല
author img

By

Published : Jun 23, 2021, 5:07 PM IST

ബെംഗളൂരു: കർണാടകയിൽ കമിതാക്കൾ കൊല്ലപ്പെട്ടു. 19 വയസുകാരനായ യുവാവും 16 കാരിയായ കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കർണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം.

Also Read: ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്‌ബാൽ കസ്‌കർ അറസ്റ്റില്‍

സലാദിഹല്ലി ബസവ്‌രാജ് ബഡിഗെരി (19) എന്ന യുവാവും ഖനാപൂർ ഗ്രാമത്തിലെ 16 കാരിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും വ്യത്യസ്‌ത മതങ്ങളിൽ പെട്ടവരായതിനാൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇവരുടെ ബന്ധത്തിന് എതിരായിരുന്നു എന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: 38 വർഷമായി മോഷണം, 200 കേസുകളിൽ പ്രതിയായ മോഷ്ടാവ് പിടിയിൽ

സംഭവം മറ്റൊരു ദുരഭിമാനക്കൊലപാതകം ആണോ എന്ന് സംശയമുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയെന്നും കൽകേരി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.