ദിബ്രുഗഡ്: 'ഞാൻ ഇപ്പോൾ അസമിലെ തേയിലത്തോട്ടങ്ങളിൽ ദിവസക്കൂലിക്കായി ജോലി ചെയ്യുകയാണ്. സർക്കാരിൽ നിന്ന് എനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. എന്‍റെ സ്വപ്‌നങ്ങളും തകർന്നു'.
2012ലെ ലണ്ടൻ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ദീപശിഖ വാഹകയായിരുന്ന പിങ്കി കർമാക്കരുടെ വാക്കുകളാണിവ. യൂനിസെഫ് ഏറ്റെടുത്തുവെങ്കിൽപോലും പിങ്കി ഇന്നും ദിവക്കൂലിക്കായി തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുകയാണ്.
ALSO READ:ഒളിമ്പിക്‌സ് സ്വർണനേട്ടം ആഘോഷിക്കാനായി 'നീരജ്'മാർക്ക് സൗജന്യ പെട്രോൾ നൽകി ഗുജറാത്തിലെ പമ്പുടമ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് പിങ്കിയുടേത്. വീട്ടുചെലവിനായാണ് തോട്ടത്തിൽ ജോലിക്ക് പോകുന്നത്. അതുകൊണ്ട് തന്നെ കായികോപകരണങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടാണ്. ഒരുപക്ഷെ മതിയായ സൗകര്യങ്ങൾ ലഭിച്ചിരുന്നുവെങ്കിൽ ഒളിമ്പിക്‌സിൽ പങ്കെടുക്കുമായിരുന്നുവെന്നും നിറകണ്ണുകളോടെ പിങ്കി പറയുന്നു. സർക്കാരിൽ നിന്നും ഇനിയെങ്കിലും സഹായം ഉണ്ടാകുമെന്നാണ് പിങ്കിയുടെ പ്രതീക്ഷ.